മലയാളി വിദ്യാർത്ഥിനി സ്കാർബറോയിൽ മരിച്ചു. ലോയലിസ്റ്റ് കോളേജിൻ്റെ ടൊറോൻ്റോ കാമ്പസ് വിദ്യാർത്ഥിനിയായ കേശവദാസപുരം സ്വദേശി സുരേഷ് ബാബുവിന്റെ മകൾ രേവതി സുരേഷ് (27) ആണ് മരിച്ചത്. 4th സെമസ്റ്റർ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനി ആയിരുന്നു. അമ്മ ഷീബ സുരേഷ്. ഭർത്താവ് കായംകുളം എരുവ സ്വദേശി രതീഷ് കുമാർ. രേവതിയെ സ്കാർബറോയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.