ബ്രാംപ്ടൺ : വ്യാഴാഴ്ച വൈകുന്നേരം ബ്രാംപ്ടണിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
രാത്രി 9 മണിക്ക് ശേഷം മാവിസ് റോഡ് – ക്ലെമന്റൈൻ ഡ്രൈവ് ലാണ് അപകടം. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പീൽ പോലീസ് അറിയിച്ചു. രണ്ടാമത്തെ ആളുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണത്തിനായി പ്രദേശത്തെ റോഡുകൾ പോലീസ് അടച്ചു.