ഇന്ന് പുലർച്ചെ തെക്കുപടിഞ്ഞാറൻ മോൺട്രിയലിലെ ഒരു വീട്ടിൽ നടന്ന തർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മോൺട്രിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മോൺട്രിയൽ പോലീസ് സർവീസ് (SPVM) റിപ്പോർട്ട് ചെയ്തു.
രാത്രി ഏകദേശം 12 മണിയോടെ വെർഡൂൺ ബറോയിലെ കെയ്‌സ് സ്ട്രീറ്റിന്റെ കവലയ്ക്ക് സമീപമുള്ള ഈവ്‌ലിനിലെ വീട്ടിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. കത്തികുത്തുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു നിന്നും 24കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഫ്‌ളാറ്റിൽ സുരക്ഷാവലയം ഒരുക്കിയിട്ടുണ്ട്. എസ്പിവിഎമ്മിൽ നിന്നുള്ള അന്വേഷകരും ഫോറൻസിക് ഐഡന്റിഫിക്കേഷൻ ടെക്നീഷ്യൻമാരും സംഭവസ്ഥലത്തെത്തി പരിശോധ ആരംഭിച്ചിട്ടുണ്ട്.