ലോകത്തിലെ ഏറ്റവും വലിയ മൂക്കിനുടമ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ മെഹ്മത് ഒസ്യുറേക്ക് വിടപറഞ്ഞു. 75 വയസ്സായിരുന്നു. തുര്‍ക്കിയിയാണ് സ്വദേശിയായ ഒസ്യുറേക്കിന്റെ മരണവാര്‍ത്ത ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സാണ് പുറത്തുവിട്ടത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം.
8.8 സെന്റിമീറ്ററാണ് മെഹ്മതിന്റെ മൂക്കിന്റെ നീളം. തനിക്ക് സാധാരണ മനുഷ്യരെക്കാള്‍ നന്നായി മണം പിടിക്കാനും മൂക്കു കൊണ്ടു ബലൂണ്‍ വീര്‍പ്പിക്കാനുമൊക്കെ കഴിവുണ്ടെന്ന് മെഹ്മത് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍, സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുടെ നിരന്തരമായ കളിയാക്കലിനു മെഹ്മതിന്റെ മൂക്ക് കാരണമായിട്ടുണ്ട്. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് നീളമുള്ള മൂക്ക് ലഭിച്ചത് ഒരു അനുഗ്രഹമായി കരുതുകയാണു മെഹ്മത്.തന്റെ കുടുംബത്തില്‍ പാരമ്പര്യമായി വലിയ മൂക്കുണ്ടെന്ന് മെഹ്മത് പറയുന്നു. പിതാവിനും അമ്മാവന്‍മാര്‍ക്കുമൊക്കെ ഇത്തരം മൂക്കുണ്ട്. എന്നാല്‍ തന്റേതാണ് ഏറ്റവും വലുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മെഹ്മതിന്റെ സന്തതിപരമ്പരകളില്‍ ആര്‍ക്കും വലിയ മൂക്കില്ല.
തന്റെ കുടുംബത്തില്‍ പാരമ്പര്യമായി വലിയ മൂക്കുള്ളവരാണ്. പിതാവിനും അമ്മാവന്‍മാര്‍ക്കുമൊക്കെ ഇത്തരം മൂക്കുണ്ട്. എന്നാല്‍ തന്റേ മൂക്കാണ് ഇവരില്‍ ഏറ്റവും വലുത്. എന്നാല്‍ ലോകത്ത് ഇതുവരെ ജീവിച്ച വ്യക്തികളില്‍ ഏറ്റവും വലിയ മൂക്കുള്ളയാള്‍ മെഹ്മത് അല്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ യോര്‍ക്ഷയറില്‍ ജീവിച്ച തോമസ് വെഡ്ഡേഴ്സാണ് ലോകത്തില്‍ ഇതുവരെ ജീവിച്ചിരുന്നവരില്‍ ഏറ്റവും വലിയ മൂക്കുള്ളയാള്‍. 7.5 ഇഞ്ച് അഥവാ 19 സെന്റിമീറ്റര്‍ നീളമായിരുന്നു് അദ്ദേഹത്തിന്റെ മൂക്കിനുള്ളത്. സഞ്ചരിക്കുന്ന ഒരു സര്‍ക്കസ് കലാകാരനായിരുന്നു തോമസ് വെഡ്ഡേഴ്സ്.