നയാഗ്ര : നയാഗ്ര മലയാളീ അസോസിയേഷൻ സ്ഥാപക അംഗങ്ങളിലൊരാളായ മാത്യു കാപ്പുകാട്ട് (മാത്യുകുട്ടിച്ചായൻ, 85) നിര്യാതനായി. ശനിയാഴ്ച്ച രാവിലെ നാലു മണിയോടെ നയാഗ്രയിൽ വെച്ചായിരുന്നു അന്ത്യം.
കേരളത്തിൽ നിന്ന് കാനഡയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ മാത്യു കാപ്പുകാട്ടിന്റെ നിര്യാണത്തിൽ നയാഗ്ര മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം അർപ്പിച്ചു.