ഉക്രൈനിൽ സമാധാനം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ യുദ്ധം നീട്ടുന്നതിന് മാത്രമേ സഹായിക്കൂവെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി. റഷ്യ ആക്രമണം നിർത്തി ഉക്രെയ്‌നിൽ നിന്ന് പുറത്തുകടക്കുക മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗമെന്നും ജോളി വ്യക്തമാക്കി.
റഷ്യൻ ഭരണകൂടം വീണ്ടും സപ്ലൈ ചെയ്യാനും റിക്രൂട്ട് ചെയ്യാനും വീണ്ടും ആക്രമിക്കാനും സമയം നോക്കുകയാണ്, ജോളി പറഞ്ഞു.
പുടിന്റെ ഉക്രെയ്നിലെ അധിനിവേശം നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിന് വെല്ലുവിളിയാണെന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു. യുദ്ധക്കുറ്റങ്ങൾ ചുമത്തി പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും ഫ്രീലാൻഡ് ചൂണ്ടിക്കാട്ടി. “റഷ്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ യുദ്ധക്കുറ്റവാളികളെ പിന്തുണയ്ക്കുന്നവരാണെന്നും,” ഫ്രീലാൻഡ് കൂട്ടിച്ചേർത്തു.
കാനഡയും ജി 7 ലെ മറ്റ് രാജ്യങ്ങളും കഴിഞ്ഞ ഒക്‌ടോബർ മുതൽ ഉക്രെയ്‌നെ മാനുഷികവും സൈനികവുമായി സഹായിക്കുന്നുണ്ടെന്നും തുടർന്നും പിന്തുണയ്ക്കുമെന്നും അവർ അറിയിച്ചു.
പ്രസിഡന്റ് ഷിയുടെ സന്ദർശനം സൗഹൃദത്തിനും സഹകരണത്തിനും സമാധാനത്തിനുമായുള്ള യാത്രയുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു. യുക്രൈനിൽ ചൈനീസ് നിർമിത വെടിമരുന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയെന്ന റിപ്പോർട്ടുകളും വാങ് തള്ളി.
“യുക്രെയിനിലേക്ക് ആയുധങ്ങൾ അയക്കുന്നത് യുഎസാണ്, ചൈനയല്ല, കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ച് പോരാട്ടത്തിന് ഇന്ധനം പകരുന്നതും തീ ആളിപ്പടർത്തുന്നതും യു.എസ് അവസാനിപ്പിക്കേണ്ടതുണ്ട്, മറ്റ് രാജ്യങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നത് നിർത്തുകയോ അവരെ നിർബന്ധിച്ച് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് അവസാനിപ്പിക്കണം. ഒപ്പം ക്രിയാത്മകമായ പങ്ക് വഹിക്കുകയുംചെയ്യണം,” വാങ് പറഞ്ഞു.