നാനൈമോയിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നായ, ഹൈവേ 19 എന്നറിയപ്പെടുന്ന നാനൈമോ പാർക്ക് വേ അടച്ചിടുമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. നഗരത്തിലെ “മിഡ്‌ടൗൺ ജലവിതരണ പദ്ധതി” നവീകരിക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടക്കുന്നതെന്ന് സിറ്റി അധികൃതർ വ്യക്തമാക്കി. നാനൈമോയുടെ ജലവിതരണ സംവിധാനം നവീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വർഷങ്ങളോളം നീണ്ട പദ്ധതിയാണിത്.
മാർച്ച് 26 മുതൽ മാർച്ച് 30 വരെ നാല് ദിവസത്തേക്ക് ജിംഗിൾ പോട്ട് റോഡിനും അഞ്ചാം സ്ട്രീറ്റിനും ഇടയിലുള്ള നാനൈമോ പാർക്ക് വേ രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയാകും അടച്ചിടുക.
ഈ സമയത്ത്, നോർത്ത്ബൗണ്ട് വഴി പോകേണ്ട വാഹനങ്ങൾ ഫിഫ്ത്ത് സ്ട്രീറ്റിലൂടെ വകേസിയ അവന്യൂവിലേക്കും തുടർന്ന് തേർഡ് സ്ട്രീറ്റിലേക്കും ജിംഗിൾ പോട്ട് റോഡിലേക്കും വഴിതിരിച്ചുവിടും.
അതേസമയം, സൗത്ത്ബൗണ്ട് ഗതാഗതം ജിംഗിൾ പോട്ട് റോഡിലൂടെ വകേസിയ അവന്യൂവിലേക്കും തുടർന്ന് ഫിഫ്ത് സ്ട്രീറ്റിലേക്കും തിരിച്ചുവിടും. കൂടാതെ ഓൾഡ് ഐലൻഡ് ഹൈവേ ഇതര റൂട്ടായി സ്വീകരിക്കാമെന്നും സിറ്റി അധികൃതർ അറിയിച്ചു.
മുനിസിപ്പാലിറ്റിയുടെ വടക്കൻ മൂന്നിൽ രണ്ട് ഭാഗത്തേക്ക് ഈ സംവിധാനം വെള്ളം വിതരണം ചെയ്യുന്നതിനായി ഈസ്റ്റ് വെല്ലിംഗ്ടണിനും ജിംഗിൾ പോട്ട് റോഡുകൾക്കുമിടയിലുള്ള പാർക്ക് വേയിലേക്ക് വലിയ പൈപ്പ് ലൈൻ കുഴിക്കുന്നതും ക്രോസ് നെസ്റ്റ് പ്ലേസിനും കോളേജ് ഡ്രൈവിനുമിടയിൽ നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും നഗരം പറയുന്നു. ബ്ലാക്ക് ഡയമണ്ട് ഡ്രൈവിലും പൈപ്പിംഗ് സ്ഥാപിക്കും.