നോവാ സ്കോഷ്യയിൽ നിന്നും കാണാതായ ഒരു വയസ്സുള്ള പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായും ബുധനാഴ്ച ഉച്ചയ്ക്ക് പുറപ്പെടുവിച്ച ആംബർ അലർട്ട് പിൻവലിച്ചതായും ക്യുബക് പ്രവിശ്യാ പോലീസ് അറിയിച്ചു. ക്യുബക്കിലെ സെയിന്റ്-ഹയാസിന്തെ പട്ടണത്തിൽ നിന്നും 5 മണിയോടെ കുട്ടിയെ കണ്ടെത്തിതായി പോലീസ് റിപ്പോർട്ട് ചെയ്തു.
കുട്ടിയെ മോൺട്രിയലിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള പട്ടണമായ സെന്റ് ലൂയിസ്-ഡി-ബ്ലാൻഡ്‌ഫോർഡിൽ അവസാനമായി കണ്ടതിനെ തുടർന്നാണ് ആംബർ അലർട്ട് നൽകിയത്.
കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി കരുതുന്ന ദമ്പതികൾ കോൾചെസ്റ്റർ കൗണ്ടി ഏരിയയിൽ നിന്നുള്ളവരാണെന്നും അന്വേഷണത്തിൽ ക്യൂബെക്ക് പ്രവിശ്യാ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും നോവാ സ്കോഷ്യ ആർസിഎംപി സ്ഥിരീകരിച്ചു.