ഇന്നലെ രാത്രി മോൺട്രിയലിൽ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ തീപിടിച്ചതിനെ തുടർന്ന് 70 വയസ്സുള്ള സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഏകദേശം 10 മണിയോടെ അഹുൻസിക്-കാർട്ടിയർവില്ലെ ബറോയിലെ ഇലെ-ഡി-ലാ-വിസിറ്റേഷൻ നേച്ചർ പാർക്കിനു സമീപമുള്ള ഡു പോണ്ട് സ്ട്രീറ്റിലെ ഗൗയിൻ ബൊളിവാർഡിലുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്ന് എമെർജൻസി സർവ്വീസ് അറിയിച്ചു.
“അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തിയപ്പോൾ, കെട്ടിടത്തിനുള്ളിൽ നിന്നും 75 വയസ്സുള്ള ഒരു സ്ത്രീയെ കണ്ടെത്തി. അബോധാവസ്ഥയിലായ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്,” മോൺട്രിയൽ പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് കരോലിൻ ഷെവ്രെഫിൽസ് പറഞ്ഞു. മറ്റാർക്കും പരിക്കേറ്റില്ലെന്നും പോലീസ് അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും എന്നാൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.