സ്‌കൂളുകളിലെ AI ഉപയോഗത്തെ കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളില്ലാതെ, കനേഡിയൻ ഹൈസ്‌കൂളും പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികളും സമ്മർദ്ദത്തിൽ. ഇതിന്റെ ഉപയോഗം പാഠ്യവിഷയങ്ങളിലുളള വഞ്ചനയാണോ അതോ വിദ്യാർത്ഥികൾക്ക് നേട്ടമാണോയെന്ന് തീരുമാനിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആശയങ്ങൾ, ഗവേഷണം, കല, എഴുത്ത് എന്നിവ സൃഷ്ടിക്കാൻ നിർദ്ദേശങ്ങൾ ഉപയോഗിക്കുന്ന ChatGPT, Bard, DALL-E, Midjourney, DeepMind തുടങ്ങിയ ഡിജിറ്റൽ ടൂളുകൾ ജനറേറ്റീവ് AI-ൽ ലഭ്യമാണ്. പതിനെട്ട് വയസ്സിന് മുകളിലുളള വിദ്യാർത്ഥികളിൽ 52 ശതമാനവും സ്കൂൾ വർക്കിനും പരീക്ഷയിലെ വിജയത്തിനുമായി ജനറേറ്റീവ് എഐ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബിസിനസ് കൺസൾട്ടിംഗ് സ്ഥാപനമായ കെപിഎംജിയുടെ സമീപകാല സർവേ പ്രകാരം 60 ശതമാനം വിദ്യാർത്ഥികൾ ഇത് വഞ്ചനയായാണ് കരുതുന്നത്. 2023-24 അധ്യയന വർഷത്തിന് മുന്നോടിയായി മെയ് മാസത്തിൽ 18 വയസ്സിന് മുകളിലുള്ള 5,000 കാനഡക്കാരിലാണ് KPMG സർവേ നടത്തിയത്. AI ഉപയോഗിച്ച വിദ്യാർത്ഥികളിൽ 90 ശതമാനം പേർ അവരുടെ സ്കൂൾ വർക്കിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായും 70 ശതമാനം പേർ അവരുടെ ഗ്രേഡുകൾ മെച്ചപ്പെട്ടതായും സർവ്വേ കണ്ടെത്തി.
എഐ ടൂളുകൾ ജനപ്രീതിയാർജ്ജിച്ച് വളരുകയാണെന്ന് ഫലങ്ങൾ കാണിക്കുന്നുവെന്ന് കെപിഎംജി കാനഡയിലെ പങ്കാളിയും ദേശീയ വിദ്യാഭ്യാസ പരിശീലന നേതാവുമായ സിജെ ജെയിംസ് പറഞ്ഞു. അദ്ധ്യാപകർ ഒരു പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണെന്നാണ് ഇതിനർത്ഥം. എ.ഐ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങൾ വേഗത്തിൽ വികസിപ്പിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടതുണ്ടെന്നും, ധാർമ്മികവും അധാർമ്മികവുമായ ഉപയോഗത്തിന് ഇടയിലുള്ള രേഖ എവിടെ വരയ്ക്കണമെന്ന് തീരുമാനിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.