ഓട്ടവ : ഖലിസ്ഥാന്‍വാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ കാനഡ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
പകരം, കാനഡ വസ്‌തുതകൾ അന്വേഷിക്കുകയാണെന്നും നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറയുന്നു. ളരെ പ്രധാനപ്പെട്ട ഒരു കാര്യം, ഇന്ത്യൻ സർക്കാർ ഈ വിഷയം ഗൗരവമായി കാണുന്നു എന്നതാണ്. ഇത് അങ്ങേയറ്റം ഗൗരവമുള്ളതും അന്താരാഷ്ട്ര നിയമത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ളതുമാണ്, ”ട്രൂഡോ പറഞ്ഞു.

ഞങ്ങൾ ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നില്ല. പക്ഷേ വസ്തുതകൾ മനസ്സിലാക്കുകയും ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, ട്രൂഡോ കൂട്ടിച്ചേർത്തു.
ജൂണിൽ, ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് കാനഡയിലെ ഒരു ഉന്നത ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രി മെലനി ജോളി പ്രഖ്യാപിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യാ ഗവൺമെന്റ് പുറത്താക്കിയിരുന്നു.