രാജ്യത്തെ നാഷണൽ പബ്ലിക് അലേർട്ടിംഗ് സിസ്റ്റത്തിന്റെ പരീക്ഷണം ഇന്ന് നടക്കും. ആൽബർട്ട, ക്യുബക് എന്നീ പ്രവിശ്യകളിൽ ഒഴികെ അലേർട്ട് റെഡി എന്നറിയപ്പെടുന്ന പബ്ലിക് അലേർട്ടിംഗ് സിസ്റ്റത്തിന്റെ പരീക്ഷണം നടക്കും.
പരീക്ഷണത്തിന്റെ ഭാഗമായി എമർജൻസി അലേർട്ടിംഗ് സിസ്റ്റത്തിൽ നിന്നുള്ള പബ്ലിക് ടെസ്റ്റ് മെസ്സേജുകള്‍ രാജ്യത്തെ എല്ലാ ടിവി, റേഡിയോ സ്റ്റേഷനുകളിലേക്കും മൊബൈലുകളിലേക്കും അയക്കും.
ഒന്റാരിയോയിൽ പരീക്ഷണം 12:55 നാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മറ്റു പ്രവിശ്യകളിലെ പരീക്ഷണ സമയങ്ങൾ വ്യത്യാസപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം നാഷണൽ പബ്ലിക് അലേർട്ടിംഗ് ടെസ്റ്റുകള്‍, മെയ് മാസത്തിലും നവംബറിലുമായി വര്‍ഷത്തില്‍ രണ്ട് തവണ നടത്താറുണ്ട്. ആൽബർട്ട, ക്യുബക് എന്നീ പ്രവിശ്യകളിൽ ഈ മാസം ടെസ്റ്റ് ഷെഡ്യൂൾ ചെയ്തിട്ടില്ല.

ടെസ്റ്റില്‍ നിന്നോ യഥാര്‍ത്ഥ അലേര്‍ട്ടുകളില്‍ നിന്നോ ഒഴിവാകാനുള്ള ഓപ്ഷന്‍ ആളുകള്‍ക്ക് ഇല്ല. ആംബര്‍ അലേര്‍ട്ടുകള്‍, മറ്റ് പോലീസുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, അപകടകരമായ സാഹചര്യങ്ങൾ, വായുവിന്റെ ഗുണനിലവാരം, മോശം കാലാവസ്ഥ, ദേശീയ സുരക്ഷ, സിവിൽ അത്യാഹിതങ്ങൾ, മൃഗങ്ങൾക്ക് സംഭവിക്കുന്ന അപകടം, 911 ഔട്ടേജുകൾ എന്നിവയ്ക്കാണ് അടിയന്തര അലേർട്ടുകൾ നൽകുന്നത്. കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്മീഷൻ വയർലെസ് സേവന ദാതാക്കളും പ്രക്ഷേപകരും പ്രതിവർഷം ഒരു ടെസ്റ്റ് അലേർട്ടെങ്കിലും അയയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.
പ്രവിശ്യകളിലെ അലേർട്ട് ലഭിക്കുന്ന സമയം ചുവടെ ചേർക്കുന്നു :
- ബ്രിട്ടീഷ് കൊളംബിയ : 1:55 PM
- മാനിറ്റോബ : 1:55 PM
- ന്യൂബ്രൗൺസ്വിക് : 10:55 AM
- നോർത്ത് വെസ്റ്റ് ടെറിട്ടറീസ് : 9:55 AM
- നോവാ സ്കോഷ്യ : 1:55 PM
- ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ : 10:55 AM
- നുനാവുട്ട് : 2:00 PM
- ഒന്റാരിയോ : 12:55 PM
- പ്രിൻസ് എഡ്വേർഡ് ഐലൻഡ്സ് : 12:55 PM
- സസ്കച്ചുവൻ : 1:55 PM
- യൂക്കോൺ : 1:55 PM