മഹാമാരിയായി ലോകം മുഴുവന്‍ കീഴടക്കിയ കൊവിഡ് വൈറസിന്റെ ഉത്ഭവകേന്ദ്രം മൃഗങ്ങളില്‍ നിന്നെന്ന് പുതിയ പഠനം. കൊവിഡ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത് ചൈനയിലെ വുഹാന്‍ മാര്‍ക്കില്‍ കാണപ്പെുന്ന റാക്കൂണ്‍ എന്ന മൃഗമാണെന്നാണ് ഒരു സംഘം വൈറസ് വിദ്ഗര്‍ കണ്ടെത്തിയിരിക്കുന്നത്.
രോഗബാധിതരായ മൃഗങ്ങളാണ് വൈറസ് പരത്തിയതെന്ന സിദ്ധാന്തത്തിന് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തല്‍. കോവിഡ് ഉറവിടം തേടി പോയ ചൈന ഈ വിവരങ്ങള്‍ ലഭ്യമായിട്ടും മനപ്പൂര്‍വം മറച്ചുവെക്കുകയാണെന്നാരോപണവുമായി ലോകാരോഗ്യ സംഘട രംഗത്ത് വന്നു.
കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത ലോകത്തിലെ ആദ്യത്തെ സ്ഥലമായിരുന്നു ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റ് . രോഗ പകര്‍ച്ചയെ തുടര്‍ന്ന് 2020 ജനുവരി ഒന്നു മുതല്‍ മാര്‍ക്കറ്റ് അടച്ചു പൂട്ടാന്‍ ചൈനീസ് ഭരണകൂടം നിര്‍ബന്ധിതമായി. മാര്‍ക്കറ്റ് അടച്ചതോടെ ഇവിടെ വില്‍പ്പനയ്ക്ക് വച്ചിരുന്ന ജീവികളെയെല്ലാം അധികൃതര്‍ മാറ്റിയിരുന്നു. പിന്നീട് രണ്ടുമാസം കഴിഞ്ഞാണ് കോവിഡിന്റെ ഉറവിടം തേടി ഗവേഷകര്‍ മാര്‍ക്കറ്റിലെത്തുന്നത്. കൂടുകള്‍ , തറ , ലോഹ കമ്പികള്‍ എന്നിവയില്‍ നിന്നാണ് പഠനത്തിനായി സാമ്പിളുകള്‍ ശേഖരിച്ചത്. ഇതില്‍ നിന്നും വേര്‍ത്തിരിച്ചെടുത്ത ഡിഎന്‍എ പരിശോധനയിലൂടെയാണ് പഠനം പൂര്‍ത്തിയാക്കിയത്.
ശേഖരിച്ച സാമ്പിളുകളില്‍ നിന്നും കോവിഡ് ഡിഎന്‍എയും മൃഗങ്ങളുടെ ഡിഎന്‍എയും ലഭിച്ചിരുന്നു എന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മൃഗങ്ങളുടെ ഡിഎന്‍എ ഒന്നും ഇവിടെ നിന്ന് ലഭിച്ചില്ലെന്നായിരുന്നു നേരത്തെ ചൈനീസ് സംഘത്തിന്റെ റിപ്പോര്‍ട്ട്. ചൈനീസ് ശാസ്ത്രജ്ഞരുടെ ഈ റിപ്പോര്‍ട്ടിനെ അസാധുവാക്കുകയാണ് പുതിയ കണ്ടെത്തല്‍.