ടൊറൻ്റോ : ടൊറൻ്റോയിലെ ആദ്യ ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയായ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിന്റെ (പ്രൊഫഷണൽ കോർട്ട് ചർച്ച്) 2023-ലെ ഭരണ സമിതി ചുമതല ഏറ്റെടുത്തു.
ട്രസ്റ്റിയായി ബിജു മാത്യു, സെക്രട്ടറിയായി ജിജോ പീറ്റർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജോൺ മാത്തൻ, ജോർജ് എം ജോർജ്, തോമസ് ജോഷ്വ, വർഗീസ് ഡാനിയൽ, ബിനു ജോഷ്വ, പ്രവീൺ ജേക്കബ്, സുന ചെറിയാൻ എന്നിവരാണ് മാനേജിങ് കമ്മിറ്റി മെമ്പേഴ്സ് . ഓഡിറ്റേർസായി സോണി പാപ്പച്ചൻ, സഞ്ജയ് എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.
ഫാദർ തോമസ് പി ജോൺ ആണ് 1969-ല് സ്ഥാപിതമായ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഇടവക വികാരി.