വിഷുക്കണി ഒരുക്കി മലയാളികളുടെ പുതുവർഷമായ വിഷു 20-ാം വർഷവും സമുചിതമായി ആഘോഷിക്കാൻ ഒരുങ്ങി നായർ സോഷ്യൽ സൊസൈറ്റി ഓഫ് കാനഡ (എൻ എൻ എസ്). ഏപ്രിൽ 8-ന് സ്കാർബറോയിലെ മേരി വാർഡ് കാതോലിക്ക് സെക്കണ്ടറി സ്കൂളിലാണ് (3200 kenneday road, M1V358) വിഷു 2023 ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വിഷുക്കണി, വിഷുകൈനീട്ടം, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, സ്കിറ്റ്, കൂടാതെ വിഭവസമൃദ്ധമായ വിഷുസദ്യ എന്നിവ വിഷു ആഘോഷത്തോടനുബന്ധിച്ച് ഒരുക്കും.
റിയൽറ്റർ മനോജ് കാരാത്തയാണ് വിഷു ആഘോഷങ്ങളുടെ മെയിൻ സ്പോൺസർ. റിയൽ എസ്റ്റേറ്റ് ബ്രോക്കർ സന്തോഷ് പിള്ള, ബാരിസ്റ്റർ & സോളിസിറ്റർ ലത മേനോൻ എന്നിവരാണ് ഗോൾഡ് സ്പോൺസേർസ്.