അഖില സുരേഷ്
അമിതാഭ് ബച്ചനെ കാണാന്‍ ഞായറാഴ്ചകളില്‍ മുംബൈയിലെ വീട്ടില്‍ ആരാധകരുടെ തിരക്കാണ്. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ബച്ചന്‍ അവര്‍ക്കൊപ്പം സമയം ചെലവിടും. ആ സമയങ്ങളിലൊന്നും ബിഗ് ബി ചെരുപ്പിടാറേയില്ല. ഇതിനു കാരണമെന്താണെന്ന് അറിയുമോ? ഒടുവില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ബച്ചന്‍തന്നെ ആ രഹസ്യം വെളിപ്പെടുത്തി. ആരാധകര്‍ തനിക്ക് ദൈവത്തെപ്പോലെയാണെന്നാണ് താരം പറഞ്ഞത്.
‘പലരും എന്നോട് ചോദിക്കാറുണ്ട്. ആരാണ് ആരാധകരെ കാണാന്‍ പോകുമ്പോള്‍ ചെരുപ്പിടാത്തതെന്ന്. ഞാന്‍ അവരോട് പറയുന്നു. ഞാന്‍ അങ്ങനെയാണ് ചെയ്യുന്നത്. നിങ്ങള്‍ ചെരുപ്പിടാതെയല്ലേ ക്ഷേത്രത്തില്‍ പോകുന്നത്. ഞായറാഴ്ചത്തെ ആരാധകരാണ് എന്റെ ദൈവം.’ -ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെള്ള കുര്‍ത്തയ്ക്കുമുകളില്‍ നീലയും ചുവപ്പും നിറത്തിലുള്ള ജാക്കറ്റിട്ട ചിത്രവും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിലാണ് ബച്ചന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയാവുന്നത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലാണ് ബച്ചന്‍ എത്തുന്നത്.