ഹാലിഫാക്സ് : ലീ ചുഴലിക്കാറ്റിന് ശേഷം നോവസ്കോഷ ബീച്ചിൽ കേടുപാടുകൾ സംഭവിച്ചു. തിങ്കളാഴ്ച ക്വീൻസ്‌ലാൻഡ് പ്രൊവിൻഷ്യൽ ബീച്ച് പാർക്ക് അടച്ചിട്ടിരുന്നു. എന്നാൽ പലരും കേടുപാടുകൾ കാണാൻ ബീച്ചിലേക്ക് പോവുകയാണ്. ലീ ചുഴലിക്കാറ്റിൽ വൻ കാറ്റും തിരയും വന്നതിന്റെ ഫലമായി പാറകളും ഒരുപാട് കൂടിയിട്ടുണ്ട്. തീരദേശ ഹൈവേയായ സെന്റ് മാർഗരറ്റ്‌സ് ബേ റോഡിൽ നിരവധി അവശിഷ്ടങ്ങളുണ്ട് . കടൽത്തീരത്തിനും സമീപത്തെ വീടുകളെയും കോട്ടേജുകളെയും ക്വീൻസ്‌ലാൻഡ് ബീച്ചുമായി ബന്ധിപ്പിക്കുന്ന ഒരു പാലത്തിനും പിന്നിലൂടെ പോകുന്ന കോൺറാഡ്‌സ് റോഡിൽ പാറകളും മരങ്ങളും നിലംപൊത്തി.

റോഡുകൾ തുടക്കത്തിൽ ഗതാഗതയോഗ്യമല്ലായിരുന്നുവെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ കേടുപാടുകൾ തീർക്കാൻ ഹൈവേയിൽ കൺസ്ട്രക്ഷൻ ക്രൂവിനെ സജ്ജമാക്കി. എട്ട് പ്രവിശ്യാ ക്യാമ്പിംഗ് പാർക്കുകൾ ഉച്ചയ്ക്ക് 2 മണിക്ക് വീണ്ടും തുറന്നു.
പെറ്റിറ്റ് റിവിയറീസിനടുത്തുള്ള ഗ്രീൻ ബേ റോഡിലെ പാലം ഒരു പാതയിലൂടെ വീണ്ടും തുറന്നതായി പൊതുമരാമത്ത് വകുപ്പിന്റെ വക്താവ് ഗാരി ആൻഡ്രിയ പറഞ്ഞു.