പ്രവിശ്യയിലുടനീളമുള്ള 10 അഫോർഡബിൾ ഹൗസിങ് യൂണിറ്റ് പദ്ധതികൾക്കായി നോവാ സ്കോഷ്യ, ഫെഡറൽ സർക്കാരുകൾ സംയുക്തമായി 16.6 മില്യൺ ഡോളർ ചെലവഴിക്കുമെന്ന് മുനിസിപ്പൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് വകുപ്പ് അറിയിച്ചു.
പദ്ധതിയിലൂടെ 80 ശതമാനത്തിലോ അതിൽ താഴെയോ വാടകയ്ക്ക് 236 പുതിയ വാടക യൂണിറ്റുകൾ സൃഷ്ടിക്കും. ശേഷിക്കുന്ന യൂണിറ്റുകൾക്ക് വിപണി മൂല്യത്തിനനുസരിച്ച് വില നിശ്ചയിക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്രിസ്റ്റ ഹിഗ്ഡൺ പറഞ്ഞു.
അഫോർഡബിൾ ഹൗസിംഗ് ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ 9.1 മില്യൺ ഡോളർ പദ്ധതിയ്ക്കായി നൽകും. കൂടാതെ നാഷണൽ ഹൗസിംഗ് സ്ട്രാറ്റജിക്ക് കീഴിൽ നാഷണൽ ഹൗസിംഗ് കോ-ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലൂടെയും കാനഡ-നോവാ സ്കോഷ്യ ഉഭയകക്ഷി കരാറിലൂടെയും ഫെഡറൽ ഗവൺമെന്റ് 7.5 മില്യൺ ഡോളറും നൽകും.
അഫോർഡബിൾ ഹൗസിംഗ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ഈ പദ്ധതിയിൽ സ്വകാര്യ ഡെവലപ്പർമാരെയും കമ്മ്യൂണിറ്റി ഹൗസിംഗ് ഗ്രൂപ്പുകളെയും പങ്കാളികളാക്കുമെന്നും മുനിസിപ്പൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.