ടൊറോൻ്റോ: തിങ്കളാഴ്ച ഉച്ചയ്ക്ക് ഫെയർവ്യൂ മാളിലെ പാർക്കിംഗ് സ്ഥലത്ത് നടന്ന വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഷെപ്പേർഡ് അവന്യൂ ഈസ്റ്റ്, ഡോൺ മിൽസ് റോഡിൽ സ്ഥിഥി ചെയ്യുന്ന മാളിൽ നിന്നും വൈകുന്നേരം 4 മണിക്ക് ശേഷം ആണ് പോലീസിന് ഇൻഫർമേഷൻ ലഭിക്കുന്നത്.
വെടിയേറ്റ രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു, മൂന്നാമത്തെ ആൾ ആശുപത്രിയിലേക്ക് പോയിരുന്നു.
പരിക്കേറ്റവരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചതായി പോലീസ് പറഞ്ഞു. മറ്റൊരാളുടെ നില ഗുരുതരവും ഒരാളുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.
മാളിന്റെ പ്രവേശന കവാടത്തിന് പുറത്തുള്ള പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പ് നടന്നതായി സംശയിക്കുന്നത്.
പോലീസ് സംഭവസ്ഥലത്ത് തുടരുകയാണ് അതോടൊപ്പം അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സംശയാസ്പദമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.