പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേല്‍ വെടിവെപ്പ്. ആക്രമണത്തില്‍ 10 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഗാസയില്‍ നിന്ന് രണ്ട് റോക്കറ്റുകള്‍ തൊടുത്തുവിട്ടതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇരുവരെയും തടഞ്ഞതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
പലസ്തീന്‍ തീവ്രവാദത്തിനെതിരെ നിലപാട് കടുപ്പിച്ച ഇസ്രായേലിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ തലപ്പത്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെനന്യാഹു തിരിച്ചെത്തിയത് അടുത്തിടെയാണ്. ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചെത്തിയതിന് ശേഷം ഇസ്രായേല്‍ നടത്തുന്ന ആദ്യത്തെ ആക്രമണം ആണിത്. തങ്ങളുടെ രാഷ്ട്രം തിരിച്ചുപിടിക്കുവാനായി 55 വര്‍ഷം നീണ്ടുനില്‍ക്കുന്ന പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്ന് പലസ്തീന്‍ പ്രതികരിച്ചു.
വെസ്റ്റ് ബാങ്കില്‍ ക്രമസമാധാനം നിലനിര്‍ത്താനും ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ തടയാനും അംഗീകരിക്കപ്പെട്ട ഇസ്രായേലുമായുള്ള സുരക്ഷാ ഏകോപനം അവസാനിപ്പിക്കുകയാണെന്ന് പലസ്തീന്‍ അതോറിറ്റി അറിയിച്ചു. 1967ലാണ് പലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജെറുസലേം, ഗാസ സ്ട്രിപ്പ് തുടങ്ങിയ പ്രദേശങ്ങള്‍ ഇസ്രോയേല്‍ കൈയടക്കിയത്.