കോവിഡ് പാൻഡെമിക് കനേഡിയൻ ജനതയുടെ ആയുർദൈർഘ്യത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും ആയുർദൈർഘ്യം 2019 മുതൽ 2020 ന്റെ തുടക്കം വരെയുള്ള കാലയളവിൽ 0.4 വർഷം കുറഞ്ഞിട്ടുണ്ടെന്നും ഹെൽത്ത് ഓഫ് പീപ്പിൾ കാനഡ ഡാഷ്‌ബോർഡ് റിപ്പോർട്ട്. ക്യാൻസറിനും ഹൃദ്രോഗത്തിനും പിന്നിൽ കാനഡയിലെ മരണത്തിന്റെ പ്രധാന കാരണമായി വൈറസ് മാറിയെന്നും ഡാറ്റ കാണിക്കുന്നു.
രാജ്യത്തെ ശരാശരി ആയുർദൈർഘ്യം ഏകദേശം 82 ആണെന്നും അതിൽ സ്ത്രീകൾക്ക് ശരാശരി 84 വയസ്സും പുരുഷന്മാർ 80 ഉം ആണെന്നും 2020 ലെ കണക്കുകൾ സൂചിപ്പിക്കുന്നു.

ക്യുബക് നിവാസികൾക്കാണ് ഏറ്റവും ഉയർന്ന ആയുർദൈർഘ്യം ഉള്ളതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 82.6 വർഷമാണ് ക്യുബക് നിവാസികളുടെ ശരാശരി ആയുർദൈർഘ്യം. 82.3 വർഷം ആയുർദൈർഘ്യമുള്ള ഒന്റാരിയോയിലെ ജനങ്ങളാണ് തൊട്ടു പിന്നിൽ. മാനിറ്റോബ, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യമുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഇരു പ്രവിശ്യകളിലെ 79.9 വർഷമാണ് ആയുർദൈർഘ്യം.