പത്തനംതിട്ട നഗരത്തിൽ വൻ തീപിടുത്തം ഉണ്ടായി.സെൻട്രൽ ജംഗ്ഷനിലെ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.തീ തൊട്ടടുത്ത കടകളിലേക്ക് പടർന്നുപിടിച്ചതോടെ മൂന്നു കടകൾ പൂർണമായും കത്തിച്ചു.പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടർ തെറിച്ചുവീണ ഒരാൾക്കും ടി നിയന്ത്രണവിധേയമാക്കുന്നതിനിടെ ഫയർഫോഴ്സ് ഓഫീസർക്കും പൊള്ളൽ ഏറ്റു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പത്തനംതിട്ട നഗരത്തിൽ ഞെട്ടിച്ച തീപിടുത്തം ഉണ്ടായത്.സെൻട്രൽ ജംഗ്ഷനിലെ ഉപ്പേരി വറുക്കുന്ന കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായത്.തീ തൊട്ടടുത്ത കടകളിലേക്കും വ്യാപിച്ചു.പൊട്ടിത്തെറിച്ച് സിലിണ്ടർ റോഡിന്റെ നടുവിലേക്ക് തെറിച്ചുവീണ ശേഷവും തീ കത്തി.തീപിടിച്ച കടകളിൽനിന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും അതി വേഗത്തിൽ എത്തി നടത്തിയ രക്ഷാപ്രവർത്തനമാണ് തീ കൂടുതൽ കടകളിലേക്ക് പടരുന്നത് തടഞ്ഞത്.രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് നിയന്ത്രണവിധേയമായത്.തീപിടിത്തം നിയന്ത്രണവിധേയമാക്കുന്നതിനിടെ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പൊള്ളലേറ്റു. പൊട്ടിത്തെറിച്ച് സിലിണ്ടർ ദേഹത്ത് കൊണ്ട് മറ്റൊരു കടയുടമയ്ക്കും പൊള്ളലേറ്റു.തീപിടുത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.കടകളിൽ കൂടുതൽ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു എന്ന തടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് കളക്ടറും വ്യക്തമാക്കി.തീപിടുത്തം ഉണ്ടായ കടകൾക്കുള്ളിൽ പലപ്പോഴും ഗ്യാസിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നതായി ആളുകൾ പറഞ്ഞു.
പൂർണ്ണമായും തീ നിയന്ത്രണവിധേയമായെങ്കിലും പ്രദേശത്തെ വൈദ്യുതി കമ്പികൾ അടക്കം നശിച്ചിട്ടുണ്ട്.ഇവയെല്ലാം പൂർവസ്ഥിതിയിലാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.