ഒട്ടാവ : വർദ്ധിച്ചു വരുന്ന പണപ്പെരുപ്പം തടയുന്നതിനായി കൺസർവേറ്റീവ് ഷാഡോ കാബിനറ്റ് പ്രഖ്യാപിച്ച് കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ നേതാവും ഔദ്യോഗിക പ്രതിപക്ഷ നേതാവുമായ പിയറെ പൊലിവറെ.
“ട്രൂഡോയെയും അദ്ദേഹത്തിന്റെ സഖ്യവും കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നത് തടയാനും കനേഡിയൻമാർക്ക് ജീവിതം കൂടുതൽ ചെലവേറിയതാക്കാനുമുള്ള അവരുടെ പദ്ധതികളെ ചെറുക്കാനും ശക്തമായ ടീമിനെ പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, കൺസർവേറ്റീവ് ഷാഡോ കാബിനറ്റ് പ്രഖ്യാപിച്ച് പിയറെ പൊലിവറെ പറഞ്ഞു.
“ഈ ടീമിനൊപ്പം, കൺസർവേറ്റീവുകൾ ജസ്റ്റിൻഫ്ലേഷൻ ഏറ്റെടുക്കും. ട്രൂഡോയുടെയും അദ്ദേഹത്തിന്റെ സഖ്യത്തിന്റെയും ചെലവേറിയ കാർബൺ നികുതി മൂന്നിരട്ടിയാക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതികൾ ഉൾപ്പെടെ നികുതി വർദ്ധനകൾക്കെതിരെ പോരാടും. യുവാക്കൾക്ക് വീട് വാങ്ങാൻ കഴിയാത്ത പ്രതിസന്ധിയെ നേരിടും. കുടുംബങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം താങ്ങാൻ കഴിയുന്ന വിലയിൽ എത്തിക്കാനും രാജ്യത്തെ മുതിർന്നവർക്ക് അന്തസ്സോടെ വിരമിക്കാവുന്ന നിലയിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാർനെറ്റ് ജെനുയിസ് ഫെഡറൽ ഇന്റർനാഷണൽ ഡവല്പമെന്റ് ഷാഡോ മിനിസ്റ്റർ ആയി വീണ്ടും നിയമിച്ചു. ജസ്രാജ് സിംഗ് ഹല്ലെനെ ഫിനാൻസ് മിനിസ്റ്റർ ആയും ടോം കമെയ്‌സി ഇമ്മിഗ്രേഷൻ ഷാഡോ മിനിസ്റ്ററായും തിരഞ്ഞെടുത്തു. ഡോക്ടർ സ്റ്റീഫൻ എലിയസാണ് ആരോഗ്യ വകുപ്പ് ഷാഡോ മിനിസ്റ്റർ.
മറ്റു പ്രധാന ചുമതല വഹിക്കുന്ന ഷാഡോ മന്ത്രിമാർ :
രാഖ്ൽ ഡാൻചോ – പബ്ലിക് സേഫ്റ്റി
അന്ന റോബെർട്സ് – സീനിയർസ് വെൽഫേർ .
ഷെൽബി ക്രംപ് ന്യൂമാൻ – നാഷണൽ ഡിഫെൻസ്
ബ്രാഡ് റെഡ്കോപ്പ് – അസ്സോസിയേറ്റ് ഇമ്മിഗ്രേഷൻ ഷാഡോ മിനിസ്റ്റർ
ഷെന്നോൻ സ്റ്റുബ്ബ്സ് – നാച്ചുറൽ റിസോഴ്സ്സ്
സ്‌റ്റെഫനിടെ കുസീ – ട്രഷറി
മിഷേൽ ഫെറാറി – ഫാമിലി, ചിൽഡ്രൻ സോഷ്യൽ ഡെവെലപ്മെന്റ്
ട്രേസി ഗ്രേയ് – എംപ്ലോയ്‌മെന്റ് & വർക്‌ഫോഴ്‌സ്
സ്കോട്ട് ഐച്ചിൻസൺ – ഹൗസിങ് & ഡിവേഴ്സിറ്റി