ക്യുബക്കിലെ ഗാറ്റിനൗവിൽ വാഹനമോഷണവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ കേസെടുത്തതായി പോലീസ് റിപ്പോർട്ട് ചെയ്തു. നഗരത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പ്രത്യേക ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് എന്ന പോലീസ് വ്യക്തമാക്കി. “വാഹന മോഷ്ടാക്കൾ ഗാറ്റിനോവിൽ സജീവമായതിനാൽ, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ട് ഒരു പ്രത്യേക ഓപ്പറേഷൻ നടത്താൻ രാത്രി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്,” ഗാറ്റിനോ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രതിദിന ശരാശരി ഒന്നിൽ കൂടുതൽ എന്ന നിരക്കിൽ ജനുവരിയുടെ തുടക്കം മുതൽ ഗാറ്റിനൗവിൽ ഉടനീളം ഏകദേശം 30 വാഹനങ്ങൾ മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. “ഗറ്റിനോ ഉൾപ്പെടെ പ്രവിശ്യയിലുടനീളം നിരവധി വർഷങ്ങളായി നെറ്റ്‌വർക്കുകൾ സജീവമാണെന്നും,” ആഡംബര വാഹന മോഷണം പുതിയ സംഭവമല്ലെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ 5:30 ന്, ഗാറ്റിനോ സെക്ടറിലെ ഗില്ലെസ് സ്ട്രീറ്റിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു വാഹനത്തിന് ചുറ്റും ആളുകൾ കറങ്ങിനടക്കുന്നതായി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഒരു ഉദ്യോഗസ്ഥൻ കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിൽ വാഹനം തടഞ്ഞുനിർത്തി നാലുപേരെ അറസ്റ്റ് ചെയ്തു. ഒട്ടാവ, ലനൗഡിയർ, ലാവൽ മേഖലകളിൽ നിന്നുള്ള നാല് പ്രതികൾക്കെതിരെ വാഹനമോഷണശ്രമം, കവർച്ച ഉപകരണങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ജനുവരി 12 ന്, ബക്കിംഗ്ഹാം സെക്ടറിലെ അസദ് സ്ട്രീറ്റിലും വാഹനമോഷണശ്രമം നടന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് ലനൗഡിയർ മേഖലയിൽ നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു. വാഹനമോഷണശ്രമം, മോഷണ ഉപകരണം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ക്രിമിനൽ ആൻഡ് പെനൽ പ്രോസിക്യൂഷൻ ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.