കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി ഇഗോര്‍ ബ്രാന്‍ഡായ ഗോര്‍ഗോണ്‍സോളയ്ക്ക്
ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മൈല്‍ഡ് റൈപ്പെന്‍ഡ് ബ്ലൂ സിരീസുകളിലുള്ള ചീസ് തിരിച്ചുവിളിച്ചു.
350 ഗ്രാം പാക്കേജുകളായി ജാന്‍ കെ. ഓവര്‍വീല്‍ ലിമിറ്റഡാണ് ചീസ് വിതര ചെയതത്്.
ഒന്റാറിയോയിലും ക്യൂബെക്കിലുമായാണ് ചീസ് വിറ്റ് പോയത്. ഫെബ്രുവരി 01, 2023 ആണ് വിറ്റഴിച്ച ചീസുകളില്‍ നല്‍കിയിരുന്ന എക്്‌സ്‌പൈയറി ഡേറ്റ്. അതെസമയം ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട് അസുഖങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് എന്ന ബാക്ടീരിയ കലര്‍ന്ന ഭക്ഷണം കഴിക്കുന്നതിലൂടെ ഗുരുതര രോഗമാണ് ബാധിക്കുന്നത്. സാധാരണക്കാരെ അപേക്ഷിച്ച് ഗര്‍ഭിണികളില്‍ ലിസ്റ്റീരിയോസിസ് 10 മടങ്ങ് വ്യാപകമാണ്. ആറ് ലിസ്റ്റീരിയോസിസ് കേസുകളില്‍ ഒന്ന് ഗര്‍ഭിണികളിലായിരിക്കുമെന്നാണ് കണക്ക്. ഗര്‍ഭിണികള്‍ക്ക് പുറമേ പ്രായമായവര്‍, നവജാതശിശുക്കള്‍, പ്രതിരോധ ശേഷി കൈമോശം വന്നവര്‍ എന്നിവരെല്ലാം ലിസ്റ്റീരിയോസിസ് ബാധിക്കാന്‍ സാധ്യത കൂടിയവരാണ്.
പനി, ജലദോഷം പോലുള്ള ലക്ഷണങ്ങള്‍, ക്ഷീണം, പേശി വേദന എന്നിവയെല്ലാം ഈ ബാക്ടീരിയ അണുബാധ മൂലം ഗര്‍ഭിണികളിലുണ്ടാകാം. ഗര്‍ഭസമയത്തെ ഈ ബാക്ടീരിയ അണുബാധ ചാപിള്ളയുണ്ടാകാനും ഗര്‍ഭം അലസാനും മാസം തികയുന്നതിനു മുന്‍പേയുള്ള പ്രസവത്തിനും നവജാത ശിശുവിന്റെ ജീവന് തന്നെ ഭീഷണിയായ രോഗങ്ങള്‍ക്കും കാരണമാകാം.