ഒട്ടാവ : കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിലൂടെ ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ പ്രവിശ്യകൾ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ മെയ് 23-ജൂൺ 2
ബ്രിട്ടീഷ് കൊളംബിയ
ബ്രിട്ടീഷ് കൊളംബിയ മെയ് 23, 30 തീയതികളിൽ PNP നറുക്കെടുപ്പ് നടത്തി. നാല് നറുക്കെടുപ്പുകളിലായി 140-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സാങ്കേതിക തൊഴിലുകളെ ലക്ഷ്യമിട്ടുള്ള നറുക്കെടുപ്പിൽ സ്‌കിൽഡ് വർക്കേഴ്സ്, അന്തർദേശീയ ബിരുദധാരികൾ എന്നിവരിൽ നിന്നുള്ള 103 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. കുറഞ്ഞത് 90 സ്‌കിൽ സ്‌കിൽസ് ഇമിഗ്രേഷൻ രജിസ്‌ട്രേഷൻ സിസ്റ്റം (SIRS) സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
20 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസിന് ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ ആരോഗ്യ പ്രവർത്തകർക്കുള്ള നറുക്കെടുപ്പിൽ 17 പേരെയും മറ്റ് മുൻഗണനാ ജോലികൾക്കുള്ള നറുക്കെടുപ്പിൽ 5 പേർക്കും ഇൻവിറ്റേഷൻ നൽകി.
മെയ് 30-ന് നടന്ന ഏറ്റവും വലിയ നറുക്കെടുപ്പ് ഒരു പൊതു നറുക്കെടുപ്പായിരുന്നു (നിർദ്ദിഷ്ട തൊഴിലുകളോ മേഖലകളോ ലക്ഷ്യമാക്കാത്ത ഒന്ന്). ഈ നറുക്കെടുപ്പിലൂടെ സ്കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജുവേറ്റ്, എൻട്രി ലെവൽ, സെമി-സ്‌കിൽഡ് സ്ട്രീം എന്നിവയിൽ നിന്നുള്ള 151 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ബാക്കിയുള്ള മൂന്ന് നറുക്കെടുപ്പിൽ 26 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസിനെയും 14 ആരോഗ്യ പ്രവർത്തകർക്കും ഇൻവിറ്റേഷൻ നൽകി.
മാനിറ്റോബ
മാനിറ്റോബ ജൂൺ ഒന്നിന് മൂന്ന് സ്ട്രീമുകളിൽ നിന്നുമായി 589 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി മാനിറ്റോബയിലെ സ്‌കിൽഡ് വർക്കേഴ്സിനെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുമായി ഇൻവിറ്റേഷൻ നൽകി. 262 ഉദ്യോഗാർത്ഥികൾക്കാണ് ഈ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ ലഭിച്ചത്. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) 607 സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
കൂടാതെ ഏറ്റവും കുറഞ്ഞ സ്‌കോർ 669 ഉള്ള 240 സ്‌കിൽഡ് വർക്കേഴ്സിനും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. പ്രവിശ്യയിൽ ഇന്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീമിന് കീഴിൽ 56 ഉദ്യോഗാർത്ഥികളെയും കുറഞ്ഞത് 801 സ്കോറുള്ള 31 വിദേശ വിദഗ്ധ തൊഴിലാളികളെയും ക്ഷണിച്ചു.
കൂടാതെ, സ്പെഷ്യൽ മെഷേഴ്സ് ഫോർ യുക്രെയ്ൻ നിയമത്തിലൂടെ 29 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. മെയ് 25 ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ഇവർക്ക് ഇൻവിറ്റേഷൻ നൽകിയത്. MPNP ഇമിഗ്രേഷൻ സ്ട്രീമിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉക്രേനിയൻ പൗരന്മാരെ ലക്ഷ്യമിടുന്ന ഒരു വിഭാഗമാണിത്.