പബ്ലിക് സർവീസ് അലയൻസ് ട്രഷറി ബോർഡുമായി രാജ്യത്തുടനീളമുള്ള 120,000-ലധികം ഫെഡറൽ ഗവൺമെന്റ് തൊഴിലാളികൾക്കായി ഒരു താൽക്കാലിക കരാറിലെത്തി.
ട്രഷറി ബോർഡ് ജീവനക്കാരുടെ പണിമുടക്ക് ഇപ്പോൾ അവസാനിച്ചതായി ആണ് വിവരം. ഇവർ മെയ് 1 രാവിലെ 9 മണി മുതൽ ജോലിയിൽ പ്രവേശിക്കും.
രാജ്യവ്യാപകമായി 35,000 കാനഡ റവന്യൂ ഏജൻസി തൊഴിലാളികൾക്കായി പണിമുടക്ക് തുടരുകയാണെന്ന് പിഎസ്എസി പറയുന്നു. കരാർ ചർച്ചകൾ പുരോഗമിക്കുകയാണ്.
കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിൽ ഒന്നാണിതെന്ന് യൂണിയൻ പറഞ്ഞിരുന്നു. ഏപ്രിൽ 19 മുതൽ ഇവർ രാജ്യത്തുടനീളമുള്ള സ്ഥലങ്ങളിൽ പിക്കറ്റ് ആരംഭിച്ചിരുന്നു.
പുതിയ തൊഴിൽ ഇൻഷുറൻസ്, ഇമിഗ്രേഷൻ, പാസ്‌പോർട്ട് അപേക്ഷകൾ എന്നിവ താൽക്കാലികമായി നിർത്തുന്നത് വരെ കാര്യങ്ങളെത്തി.
പുതിയ കരാറിന്റെ പ്രാരംഭ ചർച്ചകൾ 2021 ജൂണിൽ ആരംഭിച്ചു, 2022 മെയ് മാസത്തിൽ യൂണിയൻ ഇതിലെ എതിർപ്പ് പ്രഖ്യാപിച്ചു.