2.3 ശതമാനം വാടക വർദ്ധനവ് ശുപാർശ ചെയ്ത് ക്യുബക് ഹൗസിംഗ് ട്രിബ്യൂണൽ (TAL). വൈദ്യുതി, ഗ്യാസ് വില വർദ്ധനവ്, മാനേജ്‌മെന്റ് ഫീസ്, ക്യാപിറ്റൽ എക്സ്പെൻഡിച്വർ ഉൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വാടക വർദ്ധനവ് ശുപാർശ ചെയ്തതെന്ന് റെജി ഡു ലോഗ്മെന്റ് ഡു ക്യൂബെക്ക് എന്നറിയപ്പെട്ടിരുന്ന ട്രിബ്യൂണൽ വ്യക്തമാക്കി.
എന്നാൽ, ട്രൈബ്യൂണലിന്റെ ശുപാർശകൾക്കപ്പുറം ഭൂവുടമകൾ പതിവായി വാടക വർദ്ധിപ്പിക്കുന്നതായി ഹൗസിംഗ് അഡ്വക്കസി ഗ്രൂപ്പ് പറഞ്ഞു. 2022-ൽ ക്യൂബെക്കിൽ ഉടനീളമുള്ള വാടക ഒരു വർഷത്തിനുള്ളിൽ 9 ശതമാനം ഉയർന്നതായി ഹൗസിംഗ് അഡ്വക്കസി ഗ്രൂപ്പ് പഠനത്തിൽ കണ്ടെത്തി.
ഭൂവുടമകൾ ശുപാർശ ചെയ്യുന്ന വാടക വർദ്ധനവ് നടപ്പിലാക്കണമെന്ന് ക്യുബെക്ക് ഹൗസിംഗ് മന്ത്രി ഫ്രാൻസ്-എലെയ്ൻ ഡ്യൂറൻസോയോട്, സംഘടന ആവശ്യപ്പെടുന്നു.
എന്നാൽ ട്രൈബ്യൂണലിന്റെ വാടക വർദ്ധനവ് ശുപാർശ വേണ്ടത്ര ഉയർന്നതല്ലെന്നും വർദ്ധനവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഫോർമുല പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നില്ലെന്നും ക്യൂബെക്ക് ഭൂവുടമകളുടെ അസോസിയേഷൻ (കോർപിക്) ആരോപിക്കുന്നു.
പണപ്പെരുപ്പവും നവീകരണവും പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഉചിതമായ വാടക വർദ്ധനവ് നിർണ്ണയിക്കാൻ സഹായിക്കുന്ന വിവരങ്ങൾ വാടകക്കാർക്കും ഭൂവുടമകൾക്കുമായി ക്യുബക് ഹൗസിംഗ് ട്രിബ്യൂണൽ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.