ഓവല്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്നാം ദിനത്തിലെ മത്സരം പുരോഗമിക്കുന്നു.ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 260 എന്ന നിലയിലാണ് ഇന്ത്യ.അജിന്‍ക്യ രഹാനെയും ഷര്‍ദൂല്‍ ഠാക്കൂറുമാണ് ക്രീസില്‍.രഹാനെ 89 ഉം ഷര്‍ദൂല്‍ ഠാക്കൂര്‍ 36 ഉം റണ്‍സ് എടുത്തിട്ടുണ്ട്.
5 വിക്കറ്റിന് 151 എന്ന നിലയില്‍ മൂന്നാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി.5 റണ്‍സ് എടുത്ത ശ്രീകര്‍ ഭരതിന്റെ വിക്കറ്റാണ് നഷ്ടമായത്.സ്‌കോട് ബോളണ്ട് ആണ് ഭരതിനെ പുറത്താക്കിയത്.6ന് 152 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ രഹാനെയും ഠാക്കൂറുമാണ് മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 108 റണ്‍സായി.ഠാക്കൂറിനെ പുറത്താക്കാന്‍ രണ്ട് അവസരം കിട്ടിയെങ്കിലും ഓസീസ് താരങ്ങള്‍ക്ക് ഉപയോഗിക്കാനായില്ല.രണ്ട് തവണയാണ് ഓസീസ് താരങ്ങള്‍ ക്യാച്ച് വിട്ടത്.ഒടുവില്‍ അവസാന ഓവറില്‍ കമ്മിന്‍സ് ഠാക്കുറിനെ പുറത്താക്കി എന്ന് അംബയര്‍ വിധിച്ചെങ്കിലും തേര്‍ഡ് അംബയര്‍ നോബോള്‍ വിധിച്ചു.
ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാം എന്ന ഓസ്‌ട്രേലിയയുടെ പ്രതീക്ഷയ്ക്ക് കടുത്ത വെല്ലുവിളി ആയിരിക്കുകയാണ് രഹാനെ ഠാക്കൂര്‍ സഖ്യം.എത്രയും വെഗം സഖ്യത്തിനെ പിരിക്കാനായിരിക്കും കങ്കാരു പട ശ്രമിക്കുക.ഇന്ത്യയാകട്ടെ ഇരുവരും പരമാവധി സമയം ക്രീസില്‍ തുടരാനായിരിക്കും ആഗ്രഹിക്കുക.മികച്ച സ്‌കോറ് നേടി ഓസ്‌ട്രേലിയക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുക എന്നതായിരിക്കും ടീമിന്റെ ലക്ഷ്യം.