ക്യൂബെക്ക് സിറ്റി : പ്രവിശ്യയുടെ റെയിൽ ശൃംഖല നവീകരിക്കാൻ 60 ദശലക്ഷം ഡോളർ ചെലവഴിക്കുമെന്ന് ഗതാഗത മന്ത്രിയും ഡെപ്യൂട്ടി പ്രീമിയറുമായ ജെനീവീവ് ഗിൽബോൾട്ട് പ്രഖ്യാപിച്ചു. കൂടുതൽ കാര്യക്ഷമവും പ്രാപ്യവുമായ റെയിൽ ഗതാഗതം ഉറപ്പുവരുത്തുന്നതിന് പുതിയ ഫണ്ട് ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനും കാര്യക്ഷമതയും മത്സരശേഷിയും വർദ്ധിപ്പിക്കാനും റെയിൽ, റോഡ്, സമുദ്ര ഗതാഗത സംയോജനം മെച്ചപ്പെടുത്താനും റെയിൽവേയ്ക്ക് ഈ ഫണ്ടിംഗ് സാധ്യമാക്കുമെന്നും ജെനീവീവ് ഗിൽബോൾട്ട് കൂട്ടിച്ചേർത്തു.

2025-ന്റെ അവസാനത്തോടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന വല്ലീ-ജംഗ്ഷനും തെറ്റ്ഫോർഡ് മൈൻസും ഇടയിലുള്ള റെയിൽ പാതയ്ക്കായി ക്യുബെക്ക് സർക്കാർ ഇതിനകം 440 ദശലക്ഷം ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇതോടൊപ്പം 2026-ൽ പൂർത്തിയാകാൻ പോകുന്ന ഗാസ്‌പെസി റെയിൽവേയുടെ പുനരുദ്ധാരണത്തിനായി 870 ദശലക്ഷം ഡോളറും നീക്കിവച്ചിട്ടുണ്ട്.