പതിറ്റാണ്ടുകളായി കാണാത്ത രീതിയിൽ ഉയരുന്ന പണപ്പെരുപ്പം രാജ്യത്തെ ജീവിതച്ചെലവ് വർധിപ്പിച്ചതോടെ രാജ്യത്തുടനീളമുള്ള വീടുകളുടെ വാടക കുതിച്ച് ഉയരുന്നതായി Rentals.ca റിപ്പോർട്ട്.
2021 ഡിസംബറിനെ അപേക്ഷിച്ച് 12 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി കഴിഞ്ഞ മാസത്തെ ദേശീയ ശരാശരി വാടക 2,005 ഡോളർ ആയതായി Rentals.ca 2023 ജനുവരിയിലെ വാടക റിപ്പോർട്ടിൽ പറയുന്നു. ഒരു ബെഡ്‌റൂം യൂണിറ്റിന് ശരാശരി വില പ്രതിമാസം 2,596 ഡോളർ ആയ വാൻകൂവർ രാജ്യത്തെ ഏറ്റവും കൂടുതൽ വാടക ഈടാക്കുന്ന നഗരമായി ഒന്നാം സ്ഥാനം നിലനിർത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരു ബെഡ്‌റൂമിന് 2,457 ഡോളർ ഈടാക്കുന്ന ടൊറന്റോ രണ്ടാം സ്ഥാനത്തും തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം ബ്രിട്ടീഷ് കൊളംബിയയിലെ ബേർണബി ($2,450), ടൊറന്റോയിലെ എറ്റോബിക്കോക്ക് ഏരിയ ($2,172), ഒൻ്റാരിയോയിലെ മിസിസ്സാഗ ($2,145) എന്നീ നഗരങ്ങൾ വരുന്നു. പത്താം സ്ഥാനത്ത് എത്തിയ ഹാലിഫാക്‌സിൽ, ഒരു ബെഡ്‌റൂം യൂണിറ്റിന് ശരാശരി 1,987 ഡോളർ ആണ് വാടക വില.

വാടകയ്‌ക്കെടുക്കാവുന്ന ഏറ്റവും വിലകുറഞ്ഞ നഗരങ്ങൾ ആൽബർട്ടയിലാണെന്ന് Rentals.ca റിപ്പോർട്ട് സൂചിപ്പിക്കുന്നു. 840 ഡോളർ മാത്രം വാടക വില ഉള്ള ആൽബർട്ടയിലെ ലോയ്ഡ്മിൻസ്റ്ററാണ് ലിസ്റ്റിൽ ഏറ്റവും അവസാനസ്ഥാനം അലങ്കരിക്കുന്നത്.
ദേശീയതലത്തിൽ, ഒരു കിടപ്പുമുറിയുടെ ശരാശരി വാടക 2022 ഡിസംബറിൽ 7.9 ശതമാനം ഉയർന്ന് 1,681 ഡോളറിലെത്തിയപ്പോൾ രണ്ട് ബെഡ്‌റൂം വാടകയ്ക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.4 ശതമാനം ഉയർന്ന് 2,044 ഡോളറായി.
2022 ഡിസംബറിൽ 31 ശതമാനം വർദ്ധനവിൽ ഒൻ്റാരിയോയിലെ കിച്ചനർ, നോവാ സ്കോഷ്യയിലെ ഹാലിഫാക്‌സ് എന്നിവിടങ്ങളിൽ എല്ലാത്തരം അപ്പാർട്ട്‌മെന്റുകൾക്കും കോണ്ടോ ലിസ്റ്റിംഗുകൾക്കുമുള്ള മൊത്തത്തിലുള്ള ശരാശരി വാടക വർദ്ധനവ് രേഖപ്പെടുത്തി. ലണ്ടൻ ഒൻ്റാരിയോയിൽ, താമസക്കാർക്ക് ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 30 ശതമാനം വാടക വർധിച്ചു, അതേസമയം സ്കാർബറോയിലെ വാടക 25 ശതമാനമാണ് ഉയർന്നത്.
COVID-19 പാൻഡെമിക് വീണ്ടെടുക്കൽ, റെക്കോർഡ്-ഉയർന്ന ജനസംഖ്യാ വളർച്ച, വീട് വാങ്ങുന്നതിലെ വലിയ പിൻവലിക്കൽ, കുറഞ്ഞ ഒഴിവുള്ള നിരക്കുകൾ എന്നിവയാണ് കഴിഞ്ഞ വർഷത്തെ വാടകയിലെ “അസാധാരണമായ വർദ്ധനവിന്” കാരണമെന്ന് നാഷണൽ റെന്റൽ റിപ്പോർട്ട് പറയുന്നു.