അറ്റ്മോസ്ഫിയർ ബ്ലോക്കിങ് പാറ്റേണായ റെക്‌സ് ബ്ലോക്ക് കാരണം ഒന്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥാ അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ ,മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി നാളെ പകൽ താപനില ഏകദേശം 30 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പരിസ്ഥിതി കാനഡ അറിയിച്ചു. ടൊറന്റോയിൽ ഈ വാരാന്ത്യത്തിൽ ചൂടുള്ള കാലാവസ്ഥാ അനുഭവപ്പെടുമെന്നും ഞായറാഴ്ച 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ഫെഡറൽ കാലാവസ്ഥാ ഏജൻസി പറയുന്നു.

തെക്കുകിഴക്കൻ യുഎസിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദമാണ് റെക്‌സ് ബ്ലോക്കിന് കാരണമെന്ന് എൻവയോൺമെന്റ് കാനഡ കാലാവസ്ഥാ നിരീക്ഷകൻ ലൂക്കാസ് അലക്‌സോപൗലോസ് പറയുന്നു. ഇത് അടുത്ത ആഴ്‌ചയോ മറ്റോ ഒന്റാറിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരുതരം നിശ്ചലമായ കാലാവസ്ഥയ്ക്ക് കാരണമാകും, അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നോർത്ത് വെസ്റ്റേൺ ഒന്റാരിയോയെ റെക്‌സ് ബ്ലോക്ക് ശരിക്കും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ശക്തമായ കാറ്റും ഒറ്റപ്പെട്ട ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലൂക്കാസ് അലക്‌സോപൗലോസ് അറിയിച്ചു.