ബ്രിട്ടീഷ് കൊളംബിയയിലെ ഇന്റീരിയർ ഹൈവേയിൽ വാണിജ്യ വാഹനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സെൻസറുകൾ സ്ഥാപിക്കുന്നു.
മെറിറ്റിന് വടക്ക് ഹൈവേ 5A-യിൽ “വെയ്റ്റ്-ഇൻ-മോഷൻ ആൻഡ് ഓട്ടോമാറ്റിക് വെഹിക്കിൾ-ഐഡന്റിഫിക്കേഷൻ സംവിധാനങ്ങൾ” സ്ഥാപിക്കാനാണ് പ്രവിശ്യ പദ്ധതിയിടുന്നത്. “പ്രവിശ്യയിലെ ആദ്യത്തെ വെർച്വൽ സിസ്റ്റം” ആയിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
“സെൻസറുകൾ തത്സമയ സുരക്ഷയും വാഹനങ്ങളുടെ ഭാരം, ഉയരം, ടയർ കണ്ടീഷൻ എന്നിവയുടെ ഡാറ്റകൾ പരിശോധിക്കുമെന്ന്,” പ്രവിശ്യാ ഗതാഗത, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം അറിയിച്ചു. കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ഈ ഡാറ്റകൾ നേരിട്ട് പ്രദേശത്തെ മൊബൈൽ വാണിജ്യ വാഹന സുരക്ഷ, എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് കൈമാറും.