ഓട്ടവ : ഒരു മാസത്തിന് ശേഷം ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി കാനഡ. സെപ്റ്റംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 3,200 ഉദ്യോഗാർത്ഥികൾക്കാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകിയത്.
എക്‌സ്‌പ്രസ് എൻട്രി ഓൾ പ്രോഗ്രാം നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സിആർഎസ്) കട്ട്ഓഫ് സ്കോർ 35 പോയിന്റ് ഉയർന്ന് 531 ആയി. ഓഗസ്റ്റ് 15-ന് ശേഷമുള്ള ആദ്യത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്.

ആദ്യത്തെ ട്രാൻസ്പോർട്ട് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഈ ആഴ്ച നടക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.