കിഴക്കൻ ജറുസലേമിലെ സിനഗോഗിന് സമീപം ഉണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടുവെന്നും ആക്രമണകാരി സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായും പോലീസ് അറിയിച്ചു.
ഇന്ന് പ്രാദേശിക സമയം രാത്രി 8:30 ഓടെ ജറുസലേമിലെ നെവ് യാക്കോവ് ബൊളിവാർഡിലുള്ള ഒരു സിനഗോഗിലാണ് വെടിവെപ്പ് നടന്നതെന്നും തീവ്രവാദി നിരവധി ആളുകൾക്ക് നേരെ വെടിവെച്ചതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി, ഭീകരനെ നേരിടുകയും അയാൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് തീവ്രവാദി കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. തീവ്രവാദിയുടെ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി പോലീസ് വക്താവ് എഎഫ്‌പിയോട് പറഞ്ഞു.
സംഭവസ്ഥലത്ത് തീവ്രവാദിയുടെതെന്ന് സംശയിക്കുന്ന വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്. “ഇത് വളരെ ഗുരുതരമായ ഭീകരാക്രമണമാണ്” എന്ന് മാഗൻ ഡേവിഡ് അഡോം എമർജൻസി റെസ്‌പോൺസ് ഏജൻസിയിലെ പാരാമെഡിക്കായ ഫാഡി ഡെകിഡെക് പറഞ്ഞു.