കിഴക്കൻ തീരത്തെ പല പ്രദേശങ്ങളിലും ഈ വർഷം സാധാരണയേക്കാൾ വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ അറ്റ്ലാന്റിക് കാനഡയിലെ കർഷകർ വരൾച്ചയെക്കുറിച്ച് ആശങ്കപ്പെടുന്നതായി റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനമാണ് പ്രവചനാതീതമായ ഈ കാലാവസ്ഥാ സംഭവങ്ങളുടെ പ്രധാന കാരണമെന്ന് ഗവേഷകർ പറയുന്നു.
ഏപ്രിൽ അവസാനത്തോടെ, ന്യൂബ്രൗൺസ്വിക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്സ്, നോവാ സ്കോഷ്യ, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യകളുടെ നിരവധി പ്രദേശങ്ങളിൽ എന്നിവയുടെ നിരവധി ഭാഗങ്ങളിൽ അസാധാരണമായ വരണ്ട കാലാവസ്ഥ അനുഭപ്പെട്ടതായി കനേഡിയൻ ഡ്രോട്ട് മോണിറ്റർ റിപ്പോർട്ട് ചെയ്തു. ന്യൂബ്രൗൺസ്വിക്കിന്റെയും നോവാ സ്കോഷ്യയുടെയും ചില ഭാഗങ്ങൾ ഏപ്രിലിൽ ഏറ്റവും വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടതെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ പറയുന്നു.

മഴയുടെ അഭാവം മൂലം നോവാ സ്കോഷ്യയിലെ അന്നാപോളിസ് താഴ്വരയിൽ, ഭക്ഷ്യ ഉൽപ്പാദകർ പ്രതീക്ഷിച്ചതിലും രണ്ട് മാസം മുമ്പ് തങ്ങളുടെ ജലശേഖരം ഉപയോഗിക്കേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു. സാധാരണ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ജലസേചനം നടത്തുന്ന ഈ പ്രദേശത്ത് കഴിഞ്ഞ രണ്ടര ആഴ്‌ചയായി സാധാരണ ജലസേചനം നടത്തുന്നതായി ഹോർട്ടികൾച്ചർ നോവാ സ്കോഷ്യ പ്രസിഡന്റ് വില്യം സ്‌പർ അറിയിച്ചു.
മഴ ലഭിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ആശങ്ക ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അവസ്ഥ തുടരുകയാണെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും വില്യം സ്‌പർ മുന്നറിയിപ്പ് നൽകി.