ക്യുബക്കിൽ ഉടനീളം നടന്ന അന്വേഷണത്തിനൊടുവിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ആരോപിച്ച് നിരവധി ആളുകളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നിരവധി വീടുകളിൽ നടന്ന പരിശോധനയിൽ കമ്പ്യൂട്ടർ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും 37നും 79നും ഇടയിൽ പ്രായമുള്ള 31 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
മോൺട്രിയൽ, ക്യൂബെക് സിറ്റി, ലോംഗ്യുവിൽ, ലാവൽ, ഗാറ്റിനോ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ 2022 അവസാനത്തോടെ അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു. അന്വേഷണത്തിൽ പ്രവിശ്യാ പോലീസും ഉൾപ്പെട്ടിരുന്നു.
ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീലം വിതരണം, പ്രലോഭിപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഓൺലൈൻ ചൂഷണം വർദ്ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ
2022 മെയ് മാസത്തിൽ പുറത്തിറങ്ങിയ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നത് വർദ്ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.
2014-ൽ 100,000 പേരിൽ 50 എന്ന അനുപാതത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ആറ് വർഷത്തിന് ശേഷം, 2020-ൽ 100,000-ത്തിന് 131 എന്ന നിരക്കിലേക്ക് ഏകദേശം മൂന്നിരട്ടിയായതായി സൈബർ ക്രൈം ഡാറ്റ സൂചിപ്പിക്കുന്നു. കേസുകളിൽ പത്തിൽ ഏഴും 12-17 വയസ്സുള്ള പെൺകുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ ബാലലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായവരിൽ നാലിൽ ഒരാൾ സുഹൃത്ത്, കുടുംബാംഗം അല്ലെങ്കിൽ അടുത്ത പങ്കാളി എന്നിവരാലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.