കനത്ത മഞ്ഞുവീഴ്ച്ചയും തണുത്ത മഴയും തുടരുന്ന മാരിടൈംസിൽ വൈദ്യുതി തടസ്സത്തിന് കാരണമാകുന്നതായി റിപ്പോർട്ട്. വൈദ്യുതി മുടക്കം മൂലം ന്യൂബ്രൗൺസ്വിക്കിലെയും നോവാ സ്കോഷ്യയിലെയും പ്രിൻസ് എഡ്വേർഡ് ഐലൻഡിലെയും നിരവധി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ന്യൂബ്രൗൺസ്വിക്കിൽ വെള്ളിയാഴ്ചയും സമാനമായ കാരണത്താൽ സ്കൂളുകൾ അടച്ചിരുന്നു.
ന്യൂബ്രൗൺസ്വിക്കിലും പ്രിൻസ് എഡ്വേർഡ് ഐലന്റിലും ഉടനീളം തണുത്തുറഞ്ഞ മഴയും മഴ സംബന്ധിച്ച മുന്നറിയിപ്പുകളും പ്രാബല്യത്തിൽ ഉണ്ട്. നാളെ രാവിലെ വരെ പ്രദേശത്ത് തണുത്ത മഴ തുടരുമെന്നാണ് എൻവയോൺമെന്റ് കാനഡയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നോവാ സ്കോഷ്യയയിലെ തീരപ്രദേശങ്ങളായ ഇൻവെർനെസ് കൗണ്ടി – മാബൂ, നോർത്ത് എന്നിവിടങ്ങളിൽ മഴ മുന്നറിയിപ്പുകൾ നിലവിലുണ്ട്. വിതരണ തടസ്സത്തെ തുടർന്ന് 56,000-ലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടതായി നോവാ സ്കോഷ്യ പവർ റിപ്പോർട്ട് ചെയ്തു. കൂടുതൽ ഉപഭോക്താക്കളും ഹാലിഫാക്സ് ഏരിയയിൽ ആണെന്നും ന്യൂബ്രൗൺസ്വിക്കിലേക്കുള്ള യൂട്ടിലിറ്റിയുടെ ട്രാൻസ്മിഷൻ ടൈയുമായി ബന്ധപ്പെട്ടതാണ് തകരാറുകളാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്നും നോവാ സ്കോഷ്യ പവർ വ്യക്തമാക്കി.

വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വരെ ഉപഭോഗം കുറയ്ക്കണമെന്ന് നോവാ സ്കോഷ്യ പവർ ഉപഭോക്താളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ന്യൂബ്രൗൺസ്വിക്കിലെ, മോൺക്‌ടൺ, ഷെഡിയാക്, സക്കില്ലെ പ്രദേശങ്ങളിലുള്ള 11,000-ലധികം എൻബി പവർ ഉപഭോക്താക്കളെ വൈദ്യുതി തടസ്സം പ്രതിസന്ധിയിലാക്കി. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 169 മാരിടൈം ഇലക്ട്രിക് ഉപഭോക്താക്കൾക്ക് രാവിലെ 8 മണി വരെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.