റെക്കോർഡ് തകർക്കുന്നതും ചൂട് പിടിച്ചതുമായ ഒരു വേനൽ അവസാനിക്കുമ്പോൾ, ഐക്യരാഷ്ട്രസഭയും അതിന് ആതിഥേയത്വം വഹിക്കുന്ന നഗരവും കാലാവസ്ഥാ വ്യതിയാനത്തിലും അതിന് കാരണമാകുന്ന കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ കത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇത് ഒരു പ്രത്യേക യു.എൻ ഉച്ചകോടിക്ക് വേദിയൊരുക്കിയിരിക്കുകയാണ്. ബിസിനസ്സ്, ആരോഗ്യം, രാഷ്ട്രീയം, കല എന്നീ മേഖലയിൽ നിന്നുള്ള നിരവധി നേതാക്കൾ ഉൾപ്പെടുന്ന ഒരു വീക്ക് പ്രൊട്ടസ്റ്റും ഭാരിച്ച ചർച്ചാ പരിപാടികളും ഉച്ചകോടിയിൽ അവതരിപ്പിക്കും. റോയൽ പ്രിൻസ് വില്യം പരുപാടിയിൽ പങ്കെടുക്കും. ഈ ആഴ്‌ച ആരംഭിക്കുന്ന ലോകമെമ്പാടുമുള്ള നൂറുകണക്കിന് പ്രതിഷേധങ്ങളിൽ ഒന്നായ മാർച്ച് ടു എൻഡ് ഫോസിൽ ഫ്യുയൽസ് മാൻഹട്ടൻ റാലിയിൽ പതിനായിരക്കണക്കിന് ആളുകളെയാണ് പ്രതിക്ഷിക്കുന്നത്.

നമ്മളെല്ലാം ഒരു അവിശ്വസിനീയമായ പ്രതിഷേധത്തിനു തുടക്കം കുറിക്കുകയാണെന്ന് സെന്റർ ഫോർ ബയോളജിക്കൽ ഡൈവേഴ്‌സിറ്റിയുടെ മാർച്ച് സംഘാടകനും എനർജി ജസ്റ്റിസ് ഡയറക്ടറുമായ ജീൻ സു പറഞ്ഞു. പുതിയ ഡ്രില്ലിംഗ് പദ്ധതികൾ ചൂണ്ടിക്കാട്ടി, ദരിദ്ര രാജ്യങ്ങൾക്ക് കാലാവസ്ഥാ അടിസ്ഥാനത്തിലുള്ള സാമ്പത്തിക സഹായം നൽകുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്നും മറ്റ് രാജ്യങ്ങളെപ്പോലെ വാഗ്ദാനങ്ങൾ വർദ്ധിപ്പിച്ചിട്ടില്ലെന്നും ആക്ഷൻ എയ്ഡ് യുഎസ്എയിലെ പോളിസി ഡയറക്ടർ ബ്രാൻഡൻ വു പറഞ്ഞു. 2050-ഓടെ കാർബണിന്റെ പുറന്തള്ളൽ കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന അഞ്ച് സമ്പന്ന വടക്കൻ രാജ്യങ്ങൾ – യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്‌ട്രേലിയ, നോർവേ, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ്. ഈ വടക്കൻ രാജ്യങ്ങൾ ആസൂത്രിതമായ എണ്ണ, വാതക ഡ്രില്ലിങ്ങ് വിപുലീകരണത്തിന്റെ പകുതിയിലധികം ഉത്തരവാദികളാണെന്ന് പരിസ്ഥിതി പ്രവർത്തകർ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ മാർച്ചിലെ പ്രവർത്തകരും പ്രതിഷേധക്കാരും പറയുന്നത് തങ്ങളുടെ നിരാശയും സമ്മർദ്ദവും ബൈഡനിലേക്കും അമേരിക്കയിലേക്കും ലക്ഷ്യമിടുന്നുവെന്നാണ്. ബൈഡനും മറ്റ് പ്രധാന എണ്ണ വാതക നിർമ്മാതാക്കളും ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും പ്രതിഷേധക്കാർ കൂട്ടി ചേർത്തു.