നഴ്‌സുമാരുടെ അഭാവം രൂക്ഷമായ ന്യൂബ്രൗൺസ്വിക് ക്യുബക്കിൽ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു.
മോൺട്രിയലിൽ നിന്നും റിക്രൂട്ടിംഗ് ആരംഭിച്ചതായി ന്യൂബ്രൗൺസ്വിക്കിലെ ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക് അറിയിച്ചു. “ക്യുബക്ക് നഴ്‌സുമാർ ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കുന്നതിനാൽ ന്യൂബ്രൗൺസ്വിക് പോലുള്ള ഒരു പ്രവിശ്യയിലേക്ക് പോകാൻ പലപ്പോഴും സജ്ജരാണ്,” ക്യൂബെക്ക് നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് നതാലി സ്റ്റേക്ക്-ഡൗസെറ്റ് പറഞ്ഞു.
“നഴ്സുമാർ ഏറ്റവും കുറഞ്ഞ ശമ്പളം നൽകുന്ന സ്ഥലമാണ് ക്യൂബെക്ക്,” “ഇവിടെ മണിക്കൂറിൽ 25.80 ഡോളറിനും 27 ഡോളറിനും ഇടയിലാണ് നഴ്‌സുമാർ ശമ്പളം ലഭിക്കുന്നത്,” സ്റ്റേക്ക്-ഡൗസെറ്റ് പറഞ്ഞു. എന്നാൽ ന്യൂബ്രൗൺസ്വിക്കിലെ ഒരു നഴ്‌സിന്റെ ശമ്പളം മണിക്കൂറിന് 37 ഡോളർ മുതൽ 45 ഡോളർ വരെയാണ്. ശമ്പളത്തിന്റെ വ്യത്യാസം ന്യൂബ്രൗൺസ്വിക്കിലേക്ക് കുടിയേറാൻ നഴ്‌സുമാരെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം ആണെന്നും നതാലി സ്റ്റേക്ക്-ഡൗസെറ്റ് പറയുന്നു.