സീറോ മലബാർ കാത്തലിക് രൂപത ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി 2023’- ജൂലൈ 14-ന് തുടക്കമാകും. ഒഷാവ ട്രിബ്യൂട്ട് കമ്മ്യൂണിറ്റീസ് സെന്ററിൽ ജൂലൈ 14 മുതൽ 16 വരെ നടക്കുന്ന ബൈബിൾ കൺവെൻഷന് ഫാ. സേവ്യർ ഖാൻ വട്ടായയിൽ നേതൃത്വം നൽകും.
ജൂലൈ 14-ന് രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയും തുടർന്നുള്ള ദിവസങ്ങളിൽ (15, 16) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയുമായിരിക്കും ബൈബിൾ കൺവെൻഷൻ നടക്കുക. ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ജൂൺ 30 ന് അവസാനിക്കും. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ഫാ. ടെൻസൺ പോൾ അറിയിച്ചു. യുവാക്കൾ, കുട്ടികൾ എന്നിവർക്കായി AFCM യൂത്ത് ടീം പ്രത്യേക സെഷനുകൾ നടത്തും. കൂടാതെ ജൂനിയർ, സീനിയർ കുട്ടികൾക്കായി പ്രത്യേകം സെഷനുകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്നു ദിവസത്തെ ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി 21 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്ക് 50 ഡോളർ ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. 6 വയസ്സും അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള രജിസ്ട്രേഷൻ ഫീസ് 10 ഡോളറാണ്. 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ഉച്ചഭക്ഷണം കൺവെൻഷൻ വേദിയിൽ നൽകും.

കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് RCC ദർഹം കോളേജ് റെസിഡൻസിയിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. റൂം ബുക്കിംഗ് റിട്രീറ്റ് രജിസ്ട്രേഷനിൽ നിന്ന് വ്യത്യസ്തമാണ്. http://bit.ly/3MuE9Qd എന്ന ഈ ലിങ്ക് ഉപയോഗിച്ച് ആളുകൾക്ക് റൂം ബുക്ക് ചെയ്യാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് : ഫാ. ടെൻസൺ പോൾ – +14373538800, ജോമോൻ ജോസഫ് – +16479090930, ജോൺസൻ ഇരിമ്പൻ – +16479963707, ആന്റണി വട്ടവയലിൽ 4167211481.
