തമിഴ് സിനിമ താരങ്ങളായ ധനുഷ്, വിശാല്‍, ചിമ്പു, അഥര്‍വ എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. നടന്മാര്‍ക്കെതിരെ പലപ്പോഴായി നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിലാണ് നടപടി.
മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കുന്നില്ല ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഏറ്റെടുത്ത സിനിമയ്ക്കായി നിർമാതാവുമായി സഹകരിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണു ധനുഷിനെതിരായ നടപടിക്കു കാരണമായി പറയുന്നത്.
ടി.എഫ്.പി.സി പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിശാലിനെതിരെയുള്ള നടപടി. ചിമ്പുവിനെതിരെ നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പൻ നല്‍കിയ പരാതിയില്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്നം പരിഹാരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിർമാതാക്കൾക്കൊപ്പം റെഡ് കാർഡ് ലഭിച്ച നടന്മാർക്ക് ജോലി ചെയ്യാനാകില്ല. ഇന്നലെ നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റേതാണ് (ടി.എഫ്.പി.സി) തീരുമാനം.