ബ്രിട്ടീഷ് കൊളംബിയ കംലൂപ്‌സിന് സമീപം മാരകമായ അമോണിയ ചോർച്ച കണ്ടെത്തിയതായി ടെക്‌നിക്കൽ സേഫ്റ്റി ബിസി അറിയിച്ചു. അമോണിയ ചോർച്ചയെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2022 മെയ് 26-ന് കാംലൂപ്‌സിലെ Tk’emlups te Secwepemc റിസർവിലുള്ള ഒരു വ്യവസായ പാർക്കിലെ ഐസ് നിർമ്മാണ കേന്ദ്രമായ ആർട്ടിക് ഗ്ലേസിയറിൽ നിന്നാണ് അമിതമായി അമോണിയ ചോർച്ച കണ്ടെത്തിയതെന്ന് ടെക്‌നിക്കൽ സേഫ്റ്റി ബിസി റിപ്പോർട്ട് ചെയ്തു. അമോണിയ വ്യാപിച്ചതിനെ തുടർന്ന് പ്ലാന്റിന് ചുറ്റുമുള്ള പ്രദേശം ഒഴിപ്പിക്കുകയും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കുകയും ചെയ്തു.
2015-ൽ റഫ്രിജറേഷൻ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നെങ്കിലും അമോണിയ നീക്കം ചെയ്തില്ലെന്നും, വർഷങ്ങളായി, ആശയവിനിമയത്തിലെ അപാകതകൾ, ജീവനക്കാരുടെ നിയമനത്തിൽ വരുത്തിയ മാറ്റങ്ങൾ, തുടർന്ന് ലൈസൻസുള്ള റഫ്രിജറേഷൻ കോൺട്രാക്ടറെ അമോണിയ പരിശോധിക്കാൻ ഉപയോഗിക്കാത്തതും കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആവശ്യമായ വൈദഗ്ധ്യവും അറിവും ഉള്ളവർ മാത്രമേ ഇത്തരം അപകടകരമായ ജോലികൾ ഏറ്റെടുക്കാവൂ എന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്ന് ടെക്നിക്കൽ സേഫ്റ്റി ബിസി സാങ്കേതിക പ്രോഗ്രാമുകളുടെ ഡയറക്ടർ ജെഫ് കോൾമാൻ പറയുന്നു.
റഫ്രിജറേഷൻ ഉപകരണങ്ങൾ അടച്ചുപൂട്ടുകയും വേർപെടുത്തുകയും ചെയ്യുമ്പോൾ ലൈസൻസുള്ള ഒരു കരാറുകാരനെ ഉപയോഗിക്കണമെന്നും റഫ്രിജറേഷൻ സിസ്റ്റങ്ങൾ ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള ജോലികൾക്ക് ആവിശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും കനേഡിയൻ സ്റ്റാൻഡേർഡ് അസോസിയേഷൻ പറയുന്നു.