ടെക്സാസ് ന്യൂനമർദം ഒന്റാരിയോയിലേക്ക് നീങ്ങുന്നതിനാൽ തെക്കൻ ഒന്റാരിയോയുടെ നിരവധി പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെയോടെ മഞ്ഞുവീഴ്ച കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയ കാലാവസ്ഥ ഏജൻസി അറിയിച്ചു.
ടൊറന്റോ, ഹാമിൽട്ടൺ, ഹാൽട്ടൺ മേഖല, പീൽ മേഖല, ലണ്ടൻ, ഓക്സ്ഫോർഡ്, യോർക്ക് മേഖല, ദുർഹം മേഖല, വിൻഡ്സർ, വാട്ടർലൂ, സ്റ്റിർലിംഗ്, സിംകോ, സാർണിയ, ഹ്യൂറോൺ, ഇന്നിസ്ഫിൽ, പീറ്റർബറോ എന്നീ പ്രദേശങ്ങളിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിയത്. ഈ പ്രദേശങ്ങളിൽ ഇന്നും നാളെയുമായി 15 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.
മഞ്ഞുവീഴ്ച്ച ഒറ്റപ്പെട്ട വൈദ്യുതി മുടക്കത്തിനും കാരണമായേക്കും. മഞ്ഞുവീഴ്ച്ച വിസിബിലിറ്റി കുറയ്ക്കുകയും യാത്ര ദുഷ്കരമാക്കുകയും ചെയ്യുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.