വാൻകൂവർ : ഡേ സ്കോളർമാരായി റസിഡൻഷ്യൽ സ്‌കൂളുകളിൽ പഠിച്ചിരുന്ന ബ്രിട്ടീഷ് കൊളംബിയ ഇൻഡിജിനസ് ബാൻഡിലെ അംഗങ്ങൾ നൽകിയ ക്ലാസ്-ആക്ഷൻ ലോസ്യൂട്ട് ഒത്തുതീർപ്പാക്കാൻ 2.8 ബില്യൺ ഡോളറിന്റെ കരാറിലെത്തിയതായി ക്രൗൺ-ഇൻഡിജിനസ് മിനിസ്റ്റർ മാർക്ക് മില്ലർ.
ലോസ്യൂട്ട് നൽകിയ ഗോട്ട്ഫ്രീഡ്സൺ ബാൻഡിലെ 325 അംഗങ്ങളുടെ പ്രതിനിധികളുമായി സർക്കാർ കരാർ ഒപ്പിട്ടതായും മന്ത്രി വ്യക്തമാക്കി. ബാൻഡ് ക്ലാസിലെ അംഗങ്ങൾക്കുള്ള 2.8 ബില്യൺ ഡോളർ ഒരു ട്രസ്റ്റിൽ നിക്ഷേപിക്കുമെന്നും മില്ലർ പറഞ്ഞു. സെറ്റിൽമെന്റിന്റെ കൂടുതൽ നിബന്ധനകൾ അടുത്ത മാസത്തിൽ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
ലോസ്യൂട്ടിൽ യഥാർത്ഥത്തിൽ മൂന്ന് തരം പരാതിക്കാർ ഉൾപ്പെട്ടിരുന്നു. എന്നാൽ 2021-ൽ എല്ലാ കക്ഷികളും അതിജീവിച്ചവർക്കും അവരുടെ പിൻഗാമികൾക്കും അവരുടെ ജീവിതകാലത്ത് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കാൻ പ്രാഥമിക ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് സമ്മതിച്ചിരുന്നു.
മുൻ ഷിഷാൽ ചീഫ് ഗാരി ഫെസ്‌ചുക്, മുൻ ടികെഎംലുപ്‌സ് ടെ സെക്‌വെപെംക് മേധാവി ഷെയ്ൻ ഗോട്ട്ഫ്രീഡ്‌സൺ എന്നിവരാണ് ഒരു ദശാബ്ദത്തിലേറെ മുമ്പ് സ്‌കൂളിൽ പഠിക്കുമ്പോൾ ദുരുപയോഗം ചെയ്യപ്പെട്ട ഡേ സ്‌കോളേഴ്സിന് നീതി തേടി കേസ് ആരംഭിച്ചത്.