പൂപ്പലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജയന്റ് ടൈഗർ ബ്രാൻഡ് ഉൽപ്പന്നങ്ങളായ സ്ലീപ്പ്വെയർ, റോബുകൾ, സ്കീ പാന്റ്സ് എന്നിവ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു.
മങ്കി ബാറുകൾ, ബെല്ല & ബേർഡി, മൗണ്ടൻ റിഡ്ജ്, സർവൈവൽ ഗിയർ, കരിഷ്മ തുടങ്ങിയ സ്ലീപ്പ് വെയറുകൾ തിരിച്ചു വിളിച്ച ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. പുരുഷന്മാരുടെ ഷെർപ്പ വസ്ത്രങ്ങൾ, പജാർ സ്കീ പാന്റ്സ്, പുരുഷന്മാരുടെ സ്കീ പാന്റ്സ് എന്നിവയും ഉൾപ്പെടുന്നു.
ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തി, റീഫണ്ടിനായി ജയന്റ് ടൈഗറിന് തിരികെ നൽകണമെന്ന് ഹെൽത്ത് കാനഡ ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബറിനും നവംബറിനുമിടയിലാണ് ഈ സ്ലീപ്പ്‌വെയറുകളും വസ്ത്രങ്ങളും വിറ്റഴിച്ചത്. എന്നാൽ 2022 ഡിസംബർ 21 വരെ, ഈ ഉത്പന്നങ്ങളെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

യഥാക്രമം 4,511, 970, 637, 1,675 യൂണിറ്റ് സ്ലീപ്പ്വെയർ, റോബുകൾ, പജാർ സ്കീ പാന്റുകൾ, പുരുഷന്മാരുടെ സ്കീ പാന്റുകൾ എന്നിവ രാജ്യത്തുടനീളം വിറ്റഴിക്കപ്പെട്ടതായും കമ്പനി റിപ്പോർട്ട് ചെയ്തു.
സ്ലീപ്പ് വെയറുകളും പുരുഷന്മാരുടെ സ്കീ പാന്റും ബംഗ്ലാദേശിൽ നിർമ്മിച്ചതാണ്, റോബുകളും പജാർ സ്കീ പാന്റുകളും ചൈനയിലാണ് നിർമ്മിച്ചത്.
ഈ ഉൽപ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഏതെങ്കിലും ആരോഗ്യ അല്ലെങ്കിൽ സുരക്ഷാ സംഭവങ്ങൾ കണ്ടെത്തിയാൽ ഒരു ഓൺലൈൻ ഫോം പൂരിപ്പിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ഹെൽത്ത് കാനഡ പറഞ്ഞു. തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ജയന്റ് ടൈഗർ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാൻ ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.