ഒട്ടാവ : ഒമ്പത് മാസത്തിനിടെ ആദ്യമായി തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തിൽ 5.2 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2022 ഓഗസ്റ്റിനു ശേഷമുള്ള ആദ്യത്തെ വർദ്ധനവാണിതെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.
സമ്പദ്‌വ്യവസ്ഥയിൽ 17,000 തൊഴിലവസരങ്ങൾ നഷ്‌ടമായതിനാൽ കഴിഞ്ഞ മാസം മൊത്തത്തിലുള്ള തൊഴിലവസരങ്ങളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും ഫെഡറൽ ഏജൻസി പറയുന്നു.തൊഴിലില്ലായ്മ നിരക്ക് മുമ്പ് തുടർച്ചയായി അഞ്ച് മാസത്തേക്ക് അഞ്ച് ശതമാനമായിരുന്നു.

കഴിഞ്ഞ മാസം, ബിസിനസ്സ്, ബിൽഡിംഗ്, മറ്റ് സപ്പോർട്ട് സേവനങ്ങൾ, പ്രൊഫഷണൽ, സയന്റിഫിക്, ടെക്നിക്കൽ സേവനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറവായിരുന്നു. അതേസമയം നിർമ്മാണം, യൂട്ടിലിറ്റികൾ, മെയിന്റനൻസ് പോലുള്ള സേവനങ്ങൾ എന്നിവയിൽ തൊഴിൽ ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.
ബാങ്ക് ഓഫ് കാനഡയുടെ പ്രധാന പലിശ നിരക്ക് കാൽ ശതമാനം ഉയർത്തി 4.75 ശതമാനമായി ഉയർത്താനുള്ള ബാങ്ക് ഓഫ് കാനഡയുടെ തീരുമാനത്തിന് ശേഷമാണ് ഇന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ലേബർ ഫോഴ്‌സ് റിപ്പോർട്ട് പുറത്തുവിട്ടത്.