ഭീഷണി വോയ്‌സ്‌മെയിലുകൾ ലഭിച്ചതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ മാനിറ്റോബയിലെ നിരവധി സ്‌കൂളുകൾ അടച്ചതായി ഹാനോവർ സ്കൂൾ ഡിവിഷൻ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ക്ലിയർസ്പ്രിംഗ് മിഡിൽ സ്കൂളിന് (സിഎംഎസ്) ഭീഷണിപ്പെടുത്തുന്ന വോയ്സ്മെയിൽ ലഭിച്ചു. തുടർന്ന് സ്റ്റെയിൻബാച്ച് റീജിണൽ സെക്കണ്ടറി സ്കൂളും ക്ലീഫെൽഡ് സ്കൂളും വെള്ളിയാഴ്ച അടച്ചിട്ടതായി ഹാനോവർ സ്കൂൾ ഡിവിഷൻ അറിയിച്ചു. എല്ലാ സ്റ്റെയിൻബാച്ച് സ്കൂളുകളും ക്ലീഫെൽഡ് സ്കൂളും വെള്ളിയാഴ്ച റിമോട്ട് ലേണിംഗിലേക്ക് മാറുമെന്നും ഡിവിഷൻ പറഞ്ഞു.
CMS-ൽ കഴിഞ്ഞയാഴ്ച സമാനമായ രണ്ട് വോയ്‌സ്‌മെയിലുകൾ ലഭിച്ചുവെന്നും അതിലൊന്ന് ഭീഷണി വോയ്‌സ്‌മെയിൽ ആണെന്നും ഹാനോവർ സ്കൂൾ ഡിവിഷൻ സൂപ്രണ്ടും സിഇഒയുമായ ഷെല്ലി ആമോസ് വ്യക്തമാക്കി.
അന്വേഷണത്തിൽ, കോൾ വന്നിരിക്കുന്നത് യുഎസ് ടെലിഫോൺ നമ്പറിൽ നിന്നുള്ളതാണെന്ന് RCMP അറിയിച്ചതായും ഷെല്ലി ആമോസ് പറഞ്ഞു.