ഒൻ്റാരിയോയിലെ പോർട്ട് കോൾബോണിൽ ട്രെയിൻ പാളം തെറ്റിയതായി നയാഗ്ര പോലീസ് റിപ്പോർട്ട് ചെയ്തു. രാവിലെ 10.30 ഓടെ മെയിൻ സ്ട്രീറ്റ് വെസ്റ്റിനും കിംഗ് സ്ട്രീറ്റിനും സമീപമാണ് സംഭവം നടന്നതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ട്രെയിൻ പാളം തെറ്റിയതിന്റെ കാരണം അറിവായിട്ടില്ല. നിരവധി ട്രെയിൻ ബോഗികൾ ട്രാക്കിൽ നിന്ന് മറിഞ്ഞതായി അധികൃതർ അറിയിച്ചു.
അപകടസ്ഥലം ക്ലീൻ ചെയ്യുന്നതിനായി കിംഗ് സ്ട്രീറ്റിനും കനാൽ ബാങ്ക് റോഡ്/വീർ റോഡിനുമിടയിൽ മെയിൻ സ്ട്രീറ്റ് രാത്രി 9 മണി മുതൽ നാല് മണിക്കൂർ അടച്ചിടുമെന്ന് പോർട്ട് കോൾബോൺ സിറ്റി ട്വീറ്റ് ചെയ്തു.