രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി ട്രംപ്.
.’അയാം ബാക്ക്’ എന്നാണ് ട്രംപിന്റെ പോസ്റ്റ്. ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്രംപിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് ശേഷമാണ് വെള്ളിയാഴ്ച്ച ട്രംപ് ഫേസ്ബുക്കില്‍ തിരിച്ചെത്തിയത്. 2016ലെ വിജയത്തിന് ശേഷം സംസാരിക്കുന്ന 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു കൊണ്ട് അയാം ബാക്ക് എന്ന് ട്രംപ് കുറിച്ചു.
ഇതൊരു സങ്കീര്‍ണ്ണമായ ബിസിനസ് ആണെന്നും തനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നതില്‍ ക്ഷമിക്കണമെന്നും ട്രംപ് പറയുന്നു. വെള്ളിയാഴ്ച്ചയാണ് ട്യൂബ് ട്രംപിനുള്ള നിരോധനം പിന്‍വലിക്കുന്നുവെന്ന് അറിയിച്ചത്. എന്നാല്‍ രണ്ടുമാസം മുമ്പ് തന്നെ ഫേസ്ബുക്ക് നിരോധനം പിന്‍വലിച്ചിരുന്നതായാണ് വിവരം. ഇന്ന് മുതല്‍ യു ട്യൂബില്‍ പുതിയ കണ്ടന്റ് ഇടുന്നതില്‍ എതിര്‍പ്പില്ലെന്ന് യു ട്യൂബ് പറഞ്ഞു.
വിലക്ക് നീക്കിയതോടെ ട്രംപിന് ഇനി എന്തും പങ്കുവെക്കാമെന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി. ജനുവരിയില്‍ ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് മെറ്റ അറിയിച്ചിരുന്നു. ട്വിറ്ററില്‍ 8.7 കോടി ആളുകളാണ് ട്രംപിനെ പിന്തുടരുന്നത്. ട്വിറ്റര്‍ വിലക്കിനു ശേഷം ട്രംപ് സ്വന്തം നിലക്ക് ട്രൂത്ത് സോഷ്യല്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടുമായി രംഗത്തുവന്നിരുന്നു. ഇതില്‍ അഞ്ചു മില്യണില്‍ താഴെ പേരാണ് ട്രംപിനെ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്.